Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്നെ ക്യാപ്റ്റനാക്കിയത് എന്തുകൊണ്ടും നന്നായി: അഫ്രീദി

കറാച്ചി: ഷാഹിദ് അഫ്രീദിയെ പാകിസ്താന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതിനെ മുന്‍ താരങ്ങളാരും അത്ര കണ്ട് സ്വാഗതം ചെയ്തിട്ടില്ല. എന്നാല്‍ ഈ തീരുമാനം വളരെ ശരിയായി എന്ന് പറയുന്ന ഒരാള്‍ പാകിസ്താന്‍ ക്രിക്കറ്റ് ലോകത്തുണ്ട്. മറ്റാരുമല്ല, സാക്ഷാല്‍ ഷാഹിദ് അഫ്രീദി തന്നെ. തന്നെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത ബോര്‍ഡിന്റെ തിരുമാനം എന്തുകൊണ്ടും നന്നായി എന്നാണ് അഫ്രിദി പറയുന്നത്.

പാകിസ്താനിലെ പ്രമുഖ ടി വി ചാനലായ ജിയോ സൂപ്പറിനോട് സംസാരിക്കവേയാണ് സ്വന്തം സ്ഥാനലബ്ധിയില്‍ അഫ്രീദി സന്തോഷം അറിയിച്ചത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് പാകിസ്താനെ ആരാണ് നയിക്കുക എന്നൊരു സന്ദേശം കളിക്കാര്‍ക്ക് കിട്ടി. ക്യാപ്റ്റനാകാന്‍ മോഹം വെച്ചിരിക്കുന്നവര്‍ ഇനി ഡ്രസിംഗ് റൂമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല - അഫ്രീദി പറഞ്ഞു. 2016 ലോകകപ്പ് വരെയാണ് അഫ്രിദിയെ ക്യാപ്റ്റനാക്കിയിരിക്കുന്നത്.

afridi

ക്യാപ്റ്റന്‍സി വേണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ ടീമില്‍ എപ്പോഴും ഉണ്ടാകും. ക്യാപ്റ്റന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടാകുന്നത് ടീമിന്റെ പ്രകടനത്തെയും ഒത്തിണക്കത്തെയും ബാധിക്കും. ഇത് ഡ്രസിംഗ് റൂമിലെ അവസ്ഥയും മോശമാക്കും. അഫ്രീദിയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നതിന് മുമ്പേ, ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് അഹ്മദ് ഷെഹ്‌സാദ്, ഉമര്‍ ഗുല്‍, ഉമര്‍ അക്മല്‍ തുടങ്ങിയവര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

മുന്‍പ് രണ്ട് വര്‍ഷം ക്യാപ്റ്റനായിരുന്നു അഫ്രിദി. 2009 മുതല്‍ 2011 വരെ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു അഫ്രീദി. 19 കളികളില്‍ അഫ്രീദി ടീമിനെ നയിച്ചു. 2011 മെയ് മാസത്തിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അഫ്രിദിയെ ഒഴിവാക്കിയത്. മുഹമ്മദ് ഹഫീസ് സ്ഥാനമൊഴിഞ്ഞതോടെയാണ് പാക് ട്വന്റി 20 ടീമിന് പുതിയ നായകനെ തിരയേണ്ടി വന്നത്.

Story first published: Thursday, September 18, 2014, 18:15 [IST]
Other articles published on Sep 18, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+