ഐപിഎല്‍ ഉദ്ഘാടനത്തിനും അനുഷ്‌ക ശര്‍മയെത്തും!
കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യ തോറ്റത് അനുഷ്‌ക ശര്‍മ കാരണമാണോ. ആണെന്നും അല്ലെന്നും പറയുന്നവരുണ്ട്. അനുഷ്‌ക ഗാലറിയില്‍ ഉണ്ടായിരുന്നതിന്റെ സമ്മര്‍ദ്ദമാണത്രെ കോലി പരാജയപ്പെടാനും തദ്വാരാ ഇന്ത്യ കളി തോല്‍ക്കാനും ഇടയാക്കിയത്. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അനുഷ്‌കയ്ക്ക് കിട്ടിയ പഴിക്ക് കണക്കില്ല. കോലി എന്നും അനുഷ്‌ക എന്നും കേള്‍ക്കുകയേ വേണ്ട എന്ന തരത്തിലാണ് ചില ആരാധകര്‍ പെരുമാറിയത്.
വിമര്‍ശനത്തൊഴിലാളികള്‍ക്ക് അനുഷ്‌ക ശര്‍മയെ ചീത്ത പറയാനും കളിയാക്കാനും ഇതാ ഒരു അവസരം കൂടി ലഭിക്കുന്നു. ഐ പി എല്‍ എട്ടാം സീസണ്‍ ഉദ്ഘാടന പരിപാടികള്‍ക്ക് അനുഷ്‌കയും എത്തും എന്നതാണത്. കോലി ഈ ഐ പി എല്ലിലും പരാജയപ്പെട്ടാല്‍ അനുഷ്‌ക ശര്‍മയ്ക്ക് ഫേസ്ബുക്കിലും മറ്റും പൊങ്കാലയായിരിക്കും എന്ന് എടുത്തുപറയേണ്ടല്ലോ.

അനുഷ്‌ക എന്ത് പിഴച്ചു
വിരാട് കോലിയുടെ മോശം പ്രകടനത്തിന് അനുഷ്‌ക ശര്‍മ എന്ത് പിഴച്ചു. എന്തായാലും കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന ഐപിഎല്‍ സീസണ്‍ എട്ടിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ ഗ്ലാമര്‍ താരമായി അനുഷ്‌കയും ഉണ്ടാകും.

ഹൃത്വിക് റോഷനും
ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷനും ഐ പി എല്ലിന്റെ ഉദ്ഘാടന പരിപാടികള്‍ കൊഴുപ്പിക്കാനുണ്ടാകും. ഈ മാസം ഏഴിനാണ് കുട്ടി ക്രിക്കറ്റിന്റെ പൂരത്തിന് അരങ്ങുണരുക

സെയ്ഫിന്റെ കയ്യില്‍ സെയ്ഫാണ്
ഐ പി എല്ലിന്റെ ഉദ്ഘാടന പരിപാടികളുടെ അവതാരകനായി എത്തുന്നത് സെയ്ഫ് അലി ഖാനാണ്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതലാണ് പരിപാടി.

ഷാഹിദ് കപൂറും ഫര്‍ഹാനും
ഷാഹിദ് കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, പ്രിതം തുടങ്ങിയവരും ഹൃത്വിക് റോഷനും അനുഷ്‌കയ്ക്കുമൊപ്പം പണക്കൊഴുപ്പിന്റെ ഈ മേളയില്‍ ബോളിവുഡിനെ പ്രതിനിധീകരിക്കും. 200 രൂപ മുതലാണ് ടിക്കറ്റ്.

ഗംഭീര്‍ കപ്പ് കൊടുക്കും
നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ ഐ പി എല്‍ കപ്പ് തിരിച്ചുവെക്കുന്നതോടെ ഐ പി എല്ലിന് തുടക്കമാകും. എട്ട് ക്യാപ്റ്റന്മാരും പരിപാടിക്ക് എത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications