കോലിയില്ല; 'ഡ്യൂഡ്' നൊപ്പം 'വിലപ്പെട്ട സമയം' ചെലവഴിച്ച് അനുഷ്‌ക ശര്‍മ!
ഈ വാലന്റൈന്‍സ് ഡേ ഏറ്റവും കൂടുതല്‍ ആഘോഷിക്കുമായിരുന്ന സെലിബ്രിറ്റി കപ്പിള്‍സാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന പ്രകൃതക്കാരാണ് ഇരുവരും. പക്ഷേ എന്തുചെയ്യാം, വിവാഹത്തോളമെത്തിയ ഇവരുടെ ബന്ധം വാലന്റൈന്‍സ് ഡേയ്ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ചു.
അനുഷ്‌ക ശര്‍മയുമായി പിരിഞ്ഞതിന് പിന്നാലെ ഹാര്‍ട്ട് ബ്രോക്കണ്‍ എന്ന പേരില്‍ വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. അപ്പോള്‍പ്പിന്നെ അനുഷ്‌ക ശര്‍മ വെറുതെയിരിക്കുമോ. അനുഷ്‌കയും ഇന്‍സ്റ്റഗ്രാമില്‍ ഒരു പടമിട്ടു. താന്‍ വിലപിടിച്ച നിമിഷങ്ങള്‍ ഒപ്പം ചെലവഴിക്കുന്ന 'ഡ്യൂഡ്' നൊപ്പമായിരുന്നു ആ ഫോട്ടോ. കാണൂ...

അനുഷ്‌കയും ഡ്യൂഡും
ഫ്രെബ്രുവരി 12നാണ് 'ഡ്യൂഡ്' നൊപ്പമുള്ള ഈ ഫോട്ടോ അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അരലക്ഷത്തോളം പേര്‍ രണ്ട് ദിവസം കൊണ്ട് പടം ലൈക്ക് ചെയ്തുകഴിഞ്ഞു.

ജീവിതം ആസ്വദിക്കാനുള്ളതാണ്
വിരാട് കോലി പോയി എന്ന് കരുതി ജീവിതം തീര്‍ന്നിട്ടൊന്നുമില്ല, ചെറിയ ചെറിയ കാര്യങ്ങള്‍ കൂടി ആസ്വദിക്കാനുള്ളതാണ് ജീവിതം എന്നാണ് നടി പറയുന്നത്

കരിയറില്‍ ശ്രദ്ധ
വിരാട് കോലിയുമായി അനുഷ്‌ക പിരിയാനുണ്ടായ കാരണം തന്നെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണത്രെ.

ഹാര്‍ട്ട് ബ്രോക്കണ്‍
വിരാട് കോലി ഹാര്‍ട്ട് ബ്രോക്കണ്‍ എന്ന കാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഈ ഫോട്ടോ കോലി ഡിലീറ്റ് ചെയ്ത ശേഷം വീണ്ടും ഇടുകയായിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications