Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരേസ്ഥലത്ത് നിന്നും ഫോട്ടോ, പക്ഷേ ഒന്നിച്ചല്ല... ആരാധകരെ പറ്റിച്ച് വിരാട് കോലിയും അനുഷ്ക ശർമയും!!

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും ശ്രീലങ്കയിൽ ഒരുമിച്ച് സമയം ചെലവഴിക്കുന്ന കാര്യം ഒരു രഹസ്യമൊന്നുമല്ല. കഴിഞ്ഞ ദിവസം വിരാട് കോലി ഫാൻസ് ക്ലബ്ബ് ഫോട്ടോ ഷെയറിങ് നെറ്റ് വർക്കായ ഇൻസ്റ്റഗ്രാമിൽ കോലിയും അനുഷ്കയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. ഇത് വൈറലാകുകയും ചെയ്തു. കോച്ച് രവി ശാസ്ത്രിയും ഇവരുടെ കൂടെ ഉണ്ടായിരുന്നു.

kohli-21-1503313345.jpg -Properties

ഇപ്പോഴിതാ വിരാട് കോലിയും അനുഷ്ക ശർമയും ചേർന്ന് ആരാധകരെ കളിപ്പിക്കുകയാണ്. ശ്രീലങ്കയിൽ നിന്നുള്ള ചിത്രമാണ് താരങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരേ ബാല്ക്കണിയിൽ നിന്നുള്ള ചിത്രങ്ങൾ. ഒരേ തൊപ്പി. പിന്നെ എന്താണ് ഈ ചിത്രങ്ങളിലെ പ്രത്യേകത എന്നല്ലേ, രണ്ടുപേരും ഒറ്റക്കൊറ്റക്കാണ് ഫോട്ടോസ് ഷെയർ ചെയ്തിരിക്കുന്നത്. ഒന്നിച്ചാണ് എന്നതിന് ഒരു സൂചന പോലും ചിത്രത്തിലില്ല.

anushka

ശ്രീലങ്കൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനെ കാണാനെത്തിയ അനുഷ്കയോടൊപ്പം എ‍ടുത്ത ഒരു ഫോട്ടോ ലങ്കൻ താരം ചമര കപ്പുഗതരയും ഷെയർ ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി വിരാട് കോലി നയിക്കുന്ന ഇന്ത്യൻ ടീം ശ്രീലങ്കയിൽ പര്യടനത്തിലാണ്. മൂന്ന് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യമത്സരം ജയിച്ചിരുന്നു.

Story first published: Monday, August 21, 2017, 16:33 [IST]
Other articles published on Aug 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+