വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരും ഭാര്യമാരും- സാക്ഷി മുതല്‍ നതാഷ വരെ, യഥാര്‍ഥ ജോലിയെന്ത്? എല്ലാമറിയാം

ചിലര്‍ സെലിബ്രിറ്റി ജോടികളായി മാറിക്കഴിഞ്ഞു

ഇന്ത്യന്‍ ക്രിക്കറ്റില്‍ ചില സെലിബ്രിറ്റി ജോടികളുണ്ട്. ഇക്കൂട്ടത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി- അനുഷ്‌കാ ശര്‍മ, മുന്‍ നായകന്‍ എംഎസ് ധോണി- സാക്ഷി സിങ്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നടിയും മോഡലുമായ നതാഷ സ്റ്റാന്‍കോവിച്ച് ഇവരെല്ലാം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നവരാണ്. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ ഭാര്യമാരും അവരുടെ യഥാര്‍ഥ തൊഴില്‍ എന്തൊക്കെയാണെന്നും നമുക്കൊന്നു നോക്കാം.

താനിയ വാധ്‌വ

താനിയ വാധ്‌വ

ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന്റെ ഭാര്യയാണ് താനിയ വാധ്‌വ. 2013ലാണ് ഇരുവരും വിവാഹിതരായത്. ദില്ലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ് താനിയ.

പ്രിയങ്ക ചൗധരി

പ്രിയങ്ക ചൗധരി

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ ഭാര്യയാണ് പ്രിയങ്ക ചൗധരി. 2015ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ടു കുട്ടികളുണ്ട്. വിവാഹ സമയത്ത് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായിരുന്ന പ്രിയങ്ക വിപ്രോയിലാണ് ജോലി ചെയ്തിരുന്നത്.
ഏഴു വര്‍ഷത്തോളം നെതര്‍ലാന്‍ഡ്‌സിലെ ഐഎന്‍ജിയില്‍ ബാങ്കറായും ഇവര്‍ ജോലി ചെയ്തു. ആദ്യത്തെ കുഞ്ഞിന്റെ പ്രസവത്തിനു ശേഷം പ്രിയങ്ക ഇന്ത്യയിലേക്കു തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് മാതി ആന്റ് ഗ്രാസിയ റെയ്‌ന ഫൗണ്ടേഷന് തുടക്കം കുറിച്ചു. ബേബികെയര്‍ ബ്രാന്‍ഡാണ് മാതി. എന്നാല്‍ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് ഗ്രാസിയ റെയ്‌ന ഫൗണ്ടേഷന്‍ തുടങ്ങിയത്. റെയ്‌ന-പ്രിയങ്ക ദമ്പതികളുടെ മകളുടെ പേരാണ് ഗ്രാസിയ.

പ്രിത്തി

പ്രിത്തി

ഇന്ത്യന്‍ ടെസ്റ്റ് ടീമംഗവും ഓഫ് സ്പിന്നറുമായ ആര്‍ അശ്വിന്റെ ഭാര്യയാണ് പ്രിത്തി. 2011ലായിരുന്നു ഇവരുടെ വിവാഹം. ബയോ ടെക്‌നോളജി പഠിച്ചിട്ടുള്ള പ്രിത്തി ലൈഫ് സെല്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 10 വര്‍ഷത്തിലേറെ മാര്‍ക്കറ്റിങില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ജെന്‍- നെക്സ്റ്റ് ക്രിക്കറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും കാരം ബോള്‍ ഇവന്റ്‌സ് ആന്റ് മാര്‍ക്കറ്റിങ് ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടര്‍ കൂടിയാണ്.

ദീപിക പള്ളിക്കല്‍

ദീപിക പള്ളിക്കല്‍

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികിന്റെ ഭാര്യ പ്രശസ്ത സ്‌ക്വാഷ് താരം ദീപിക പള്ളിക്കലാണ്. 2015ലായിരുന്നു ദീപികയെ കാര്‍ത്തിക് മിന്നുകെട്ടിയത്. വനിതകളുടെ സ്‌ക്വാഷ് റാങ്കിങില്‍ ആദ്യ പത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ദീപിക.
2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപികയും ജോഷ്‌ന ചിന്നപ്പയുമുള്‍പ്പെട്ട സഖ്യം ഇന്ത്യക്കായി ഡബിള്‍സില്‍ സ്വര്‍ണം കൊയ്തിരുന്നു. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നിവയില്‍ വെള്ളിയും ദീപിക കരസ്ഥമാക്കിയിരുന്നു.

ധനശ്രീ വര്‍മ

ധനശ്രീ വര്‍മ

ഇന്ത്യയുടെ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ധനശ്രീ വര്‍മയും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസമായിരുന്നു നടന്നത്. ഡെന്റിസ്റ്റും ഡാന്‍സറും കൊറിയോഗ്രാഫറുമെല്ലാമാണ് ധനശ്രീ. ധനശ്രീ വര്‍മ കമ്പനിയുടെ സ്ഥാപക കൂടിയാണ് ഇവര്‍. മികച്ചൊരു യൂട്യുബര്‍ കൂടിയാണ് ധനശ്രീ.

നതാഷ സ്റ്റാന്‍കോവിച്ച്

നതാഷ സ്റ്റാന്‍കോവിച്ച്

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ വിദേശിയായ ഭാര്യയുള്ള ഏക താരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. മോഡലും നടിയും ഡാന്‍സറുമെല്ലാമായ സെര്‍ബിയക്കാരി നതാഷ സ്റ്റാന്‍കോവിച്ചാണ് ഹാര്‍ദിക്കിന്റെ ഭാര്യ. ഈ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെ ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. പല ബോളിവുഡ് സിനിമകളിലും നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള നതാഷ 2014ലെ ബിഗ് ബോസ് എട്ടിലും 2019ലെ നാച്ച് ബലിയേയുടെ ഒമ്പതാം സീസണിലും മല്‍സരിച്ചിരുന്നു.

റിതിക സജ്‌ദേ

റിതിക സജ്‌ദേ

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ ഭാര്യയാണ് റിതിക സജ്‌ദേ. 2015ല്‍ വിവാഹിതരായ ഇവര്‍ക്കു ഒരു മകളുണ്ട്. മികച്ചൊരു സ്‌പോര്‍ട്‌സ് മാനേജര്‍ കൂടിയാണ് റിതിക.

സാക്ഷി സിങ്

സാക്ഷി സിങ്

ഇന്ത്യയുടെ ഇതിഹാസ താരവും മുന്‍ നായകനുമായ എംഎസ് ധോണിയുടെ ജീവിതസഖിയാണ് സാക്ഷി സിങ്. 2010ല്‍ വിവാഹിതരായ ഇരുവര്‍ക്കും സിവയെന്ന മകളുമുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദദാരിയാണ് സാക്ഷി. കൊല്‍ക്കത്തയിലെ താജ് ബംഗാള്‍ ഹോട്ടലില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് ഇതേ ഹോട്ടലില്‍ താമസിച്ച ധോണിയെ സാക്ഷി പരിചയപ്പെടുന്നത്. പിന്നീട് ഈ അടുപ്പം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. അമ്രപാലി മാഹി ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഇപ്പോള്‍ സാക്ഷി.

മായന്തി ലാംഗര്‍

മായന്തി ലാംഗര്‍

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയാണ് പ്രശസ്ത സ്‌പോര്‍ട്‌സ് അവതാരകയായ മായന്തി ലാംഗര്‍. 2012ലായിരുന്നു ഇവരുടെ വിവാഹം. ഐഎസ്എല്‍, ഐപിഎല്‍, ഫിഫ ലോകകപ്പ് 2010, 2010 കോമണ്‍വെല്‍ത്ത് ഗെയിംസ്, ഐസിസി ലോകകപ്പ് 2011, ഐസിസി ലോകകപ്പ് 2015, ഐസിസി ലോകകപ്പ് 2019 എന്നിവയടക്കം നിലവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ അവതാരകയായി മായന്തി തിളങ്ങിയിട്ടുണ്ട്.

അനുഷ്‌ക ശര്‍മ

അനുഷ്‌ക ശര്‍മ

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയയായ നടിയുമായ അനുഷ്‌ക ശര്‍മയെക്കുറിച്ച് അധികം പരിചയപ്പെടുത്തേണ്ട കാര്യമില്ല. ബോളിവുഡില്‍ ഷാരൂഖ് ഖാന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് മോഡലിങായിരുന്നു അനുഷ്‌കയുടെ തട്ടകം. സിനിമാ നിര്‍മാണ, വിതരണ കമ്പനിയായ ക്ലീന്‍ സ്ലേറ്റ് ഫിലിംസിന്റെ സഹ ഫൗണ്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഇപ്പോള്‍ അനുഷ്‌ക.

Story first published: Thursday, August 13, 2020, 14:33 [IST]
Other articles published on Aug 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X