കോലിയുമായുള്ള വിവാഹം... സത്യം ഇതാണ്, എല്ലാം വ്യക്തമാക്കി അനുഷ്‌ക
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും കാമുകിയും ബോളിവുഡ് താരസുന്ദരിയുമായ അനുഷ്‌കാ ശര്‍മയും തമ്മില്‍ ഡിസംബറിര്‍ വിവാഹിതരായേക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി കോലിയും അനുഷ്‌കയും പ്രണയത്തിലാണ്. പല സ്വകാര്യ ചടങ്ങുകളിലും ഇരുവരും ഒരുമിച്ചാണ് എത്തിയിരുന്നത്. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ തനിക്കു വിശ്രമം നല്‍കന്‍ കോലി ആവശ്യപ്പെട്ടതിനു പിന്നില്‍ വിവാഹമായിരുന്നുവെന്നും സൂചനകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് അനുഷ്‌ക രംഗത്തെത്തി.

താനും കോലിയും തമ്മില്‍ ഡിസംബറില്‍ വിവാഹിതരാവുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് അനുഷ്‌ക പ്രതികരിച്ചു. അവയെല്ലാം വെറും അഭ്യൂഹങ്ങളാണെന്നും നടി പറയുന്നു. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഷാമ്പുവിന്റെ പരസ്യ ചിത്രീകരണത്തിനിടെയാണ് കോലിലും അനുഷ്‌കയും കണ്ടുമുട്ടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇടയ്ക്ക് 2015ല്‍ ഇരുവരും തമ്മിലുള്ള പ്രണയത്തില്‍ വിള്ളല്‍ വീണെങ്കിലും വീണ്ടും പ്രണയം പൂത്തുതളിര്‍ക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications