Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും അനുഷ്‌കയും ഹണിമൂണ്‍ ആഘോഷത്തില്‍, ചിത്രം വൈറല്‍... ലൊക്കേഷന്‍ സ്വര്‍ഗ്ഗം!!

റോം: രാജ്യം ഉറ്റുനോക്കിയ താര ജോടികളായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശര്‍മയും.പ്രണയജോടികളായി നടന്ന ഇരുവരും വിവാഹം ചെയ്‌തേക്കുമെന്നും ഇല്ലെന്നുമുള്ള തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയും ചെയ്തിരുന്നു.

തങ്ങള്‍ പ്രണയത്തിലാണെന്നു തെളിയിക്കുന്ന നിരവധി ചിത്രങ്ങള്‍ കോലിയും അനുഷ്‌കയും സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടിരുന്നെങ്കിലും വിവാഹത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ എല്ലാവരുടെയും ആഗ്രഹം പോലെ ഇറ്റലിയില്‍ വച്ചു രഹസ്യമായ ചടങ്ങിലാണ് കോലി ദിവസങ്ങള്‍ക്കു മുമ്പ് അനുഷ്‌കയെ തന്റെ ജീവിതപങ്കാളിയാക്കിയത്. വിവാഹശേഷം ഇരുവരും ഹണിമൂണ്‍ ആഘോഷത്തിലാണ്. ഇതിന്റെ ചിത്രവും അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ചിത്രം വൈറല്‍

ചിത്രം വൈറല്‍

കോലിയുടെ തോളില്‍ കൈവച്ച് റെമാന്‍റിക്കായി എടുത്ത സെല്‍ഫിയാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ആരാധകര്‍ക്ക് അടുത്ത അകാംക്ഷ. എവിടെയായിരിക്കും ഇരുവരും ഹണിമൂണ്‍ ആഘോഷത്തിനായി തിരഞ്ഞെടുത്തത്.
പലരും പറയുന്നത് പല സ്ഥലങ്ങളാണ്. കനത്ത മഞ്ഞുനിറഞ്ഞ സ്ഥലത്തു വച്ചാണ് കോലിയും അനുഷ്‌കയും സെല്‍ഫിയെടുത്തിരിക്കുന്നത്. സ്ഥലം സ്വിറ്റ്‌സര്‍ലന്‍ഡ് തന്നെയെന്ന് ഒരുകൂട്ടര്‍ ഉറപ്പിച്ചപ്പോള്‍ മറ്റൊരു വിഭാഗം പറയുന്നു വിവാഹം നടന്ന ഇറ്റലി തന്നെയാണ് ലൊക്കേഷനെന്ന്.

സ്വര്‍ഗത്തില്‍ എടുത്തതെന്ന്...

തീര്‍ത്തും രഹസ്യമായി നടത്തിയ വിവാഹം പോലെ തന്നെ ഹണിമൂണ്‍ സംബന്ധിച്ച കാര്യങ്ങളും കോലിയും അനുഷ്‌കയും ഒന്നും പുറത്തിവിട്ടിട്ടില്ല. ഏതു രാജ്യത്താണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നതെന്ന് ചിന്തിച്ച് തലപുകയ്ക്കുകയാണ് ആരാധകര്‍.
ഫോട്ടോയ്ക്ക് താഴെ അനുഷ്‌കയിട്ട അടിക്കുറുപ്പാണ് ഏറ്റവും ശ്രദ്ധേയം. യഥാര്‍ഥത്തില്‍ സ്വര്‍ഗത്തില്‍... എന്നാണ് അനുഷ്‌ക ഫോട്ടോയ്ക്ക് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്.

 വിവാഹം നടന്നത് റിസോര്‍ട്ടില്‍ വച്ച്

വിവാഹം നടന്നത് റിസോര്‍ട്ടില്‍ വച്ച്

ഇറ്റലിയിലെ ടസ്‌കനിനുള്ള ആഡംബര റിസോര്‍ട്ടില്‍ വച്ചാണ് തിങ്കളാഴ്ച കോലി അനുഷ്‌കയെ മിന്നു ചാര്‍ത്തിയത്. വിവാഹത്തിനും ഒരാഴ്ച മുമ്പാണ് ഇതേക്കുറിച്ച് ചില സൂചനകള്‍ പുറത്തുവന്നത്. അനുഷ്‌ക കുടുംബസമേതം മുംബൈയില്‍ നിന്നും വിദേശത്തേക്കു പോയതോടെയായിരുന്നു ഇത്. ശ്രീലങ്കയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ പങ്കെടുക്കാതെ കോലിയും വിദേശത്തേക്കു പറന്നതോടെ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടി. ഒടുവില്‍ തങ്ങള്‍ വിവാഹിതരായ വിവരം കോലിയും അനുഷ്‌കയും തന്നെ ലോകത്തെ അറിയിക്കുകയായിരുന്നു.

രണ്ടിടങ്ങളില്‍ റിസപ്ഷന്‍ നടത്തും

രണ്ടിടങ്ങളില്‍ റിസപ്ഷന്‍ നടത്തും

ഈ മാസമവസാനം ഇന്ത്യയില്‍ രണ്ടിടങ്ങളില്‍ റിസപ്ഷന്‍ നടത്താനാണ് കോലിയും അനുഷ്‌കയും തീരുമാനിച്ചിരിക്കുന്നത്. ഒന്ന് കോലിയുടെ നാടായ ദില്ലിയിലാണെങ്കില്‍ രണ്ടാമത്തേത് മുംബൈയിലാണ്. ഡിസംബര്‍ 21നാണ് ദില്ലിയിലെ പരിപാടി. 26ന് മുംബൈയിലും റിസപ്ഷന്‍ നടക്കും.
ദക്ഷിണാഫ്രിക്കയിലായിരിക്കും കോലിയും അനുഷ്‌കയും പുതുവര്‍ഷം ആഘോഷിക്കുക. ഇതിനു ശേഷം കോലി ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പരയില്‍ പങ്കെടുക്കുമ്പോള്‍ അനുഷ്‌ക അഭിനയരംഗത്തേക്ക് തിരിച്ചെത്തും.

Story first published: Friday, December 15, 2017, 16:12 [IST]
Other articles published on Dec 15, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+