Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രേക്കപ്പിന് ശേഷം അനുഷ്‌ക വെസ്റ്റ് ഇന്‍ഡീസിലെത്തി.. കോലി വീണ്ടും ഫോമൗട്ടിലേക്ക്?

സെന്റ് ലൂസിയ: കാര്യം വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മയുടെയും സ്വകാര്യ ജീവിതമാണെങ്കിലും അതില്‍ ഇരുവരുടെയും ആരാധകര്‍ക്കും വലിയ ആകാംക്ഷയുണ്ട്. അതുകൊണ്ട് തന്നെയാണ് ഒരു സ്വാഭാവിക പ്രണയബന്ധത്തിനപ്പുറം ഇവരുടെ ബന്ധം എപ്പോഴും വാര്‍ത്തയാകുന്നത്. പ്രണയം മാത്രമല്ല, വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മയുടെയും താല്‍ക്കാലിക വേര്‍പിരിയലും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

Read Also: എന്തുകൊണ്ടാണ് ആണുങ്ങള്‍ സ്ത്രീയുടെ മാറിടത്തില്‍ തുറിച്ചുനോക്കുന്നത്.. ഇതാ 11 കാരണങ്ങള്‍!

താല്‍ക്കാലിക വേര്‍പിരിയല്‍ എന്ന് പറയാന്‍ കാരണമുണ്ട്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വിരാട് കോലിയും അനുഷ്‌ക ശര്‍മയും വീണ്ടും ഒരുമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്ന സെന്റ് ലൂസിയയില്‍ അനുഷ്‌ക ശര്‍മയും എത്തി എന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് കാരണം. പുതിയ ചിത്രമായ യേ ദില്‍ കേ മുഷ്‌കിലിന്റെ ഷൂട്ടിങ് അവസാനിപ്പിച്ചാണ് അനുഷ്‌ക കരീബിയനിലേക്ക് പറന്നത്.

kohli-anushka

വിരാട് കോലിക്കൊപ്പം സമയം ചെലവഴിച്ച അനുഷ്‌ക ശര്‍മ മറ്റ് താരങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടും അടുത്ത് ഇടപഴകുകയും ചെയ്തു. അനുഷ്‌ക ശര്‍മ ഒരുമിച്ച് കൂടിയതോടെ വിരാട് കോലിയുടെ ഫോം വീണ്ടും നഷ്ടമായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതികരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ കോലി വെറും 3 റണ്‍സിന് പുറത്തായിരുന്നു.

Read Also: കൗമാരക്കാരുടെ മൊബൈല്‍ സ്വിച്ചോഫായാല്‍ സംഭവിക്കാന്‍ പോകുന്ന 8 കാര്യങ്ങള്‍ ഇതാണ്... കെയര്‍ഫുള്‍!

ഇതേ കാരണം ചൂണ്ടിക്കാട്ടി വിരാട് കോലിയുടെ ആരാധകര്‍ നേരത്തെ അനുഷ്‌ക ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അനുഷ്‌ക ഒരുമിച്ച് ഉള്ളത് കൊണ്ടാണ് കോലിയുടെ ഫോമില്ലായ്മയെന്നായിരുന്നു ആരോപണം. ഈ ആരോപണങ്ങള്‍ വിരാട് കോലി തന്നെ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോലിയും അനുഷ്‌കയും തമ്മില്‍ തെറ്റിപ്പിരിഞ്ഞത്. അനുഷ്‌കയുമായി പിരിഞ്ഞ ശേഷം കരിയര്‍ ബെസ്റ്റ് ഫോമിലാണ് കോലി.

Story first published: Thursday, August 11, 2016, 11:30 [IST]
Other articles published on Aug 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+