Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രണയം വീണ്ടും തളിര്‍ക്കുന്നു; കോലിക്കൊപ്പം അനുഷ്‌കയും വെസ്റ്റിന്റീസിലേക്ക്?

ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മയും വീണ്ടും പ്രണയകാലത്തിലേക്ക് തിരിച്ചെത്തുന്നു. വെസ്റ്റിന്റീസില്‍ നടക്കുന്ന 4 ടെസ്റ്റുകളുടെ പരമ്പരയില്‍ കോലിക്കൊപ്പം അനുഷ്‌കയും ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്ത് 3ന് രണ്ടാം ടെസ്റ്റ് അവസാനിച്ചശേഷമാകും അനുഷ്‌ക വെസ്റ്റിന്റീസിലെത്തുക.

അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, മുരളി വിജയ്, സ്റ്റ്യുവര്‍ട്ട് ബിന്നി തുടങ്ങിയവരുടെ ഭാര്യമാര്‍ക്കൊപ്പമാകും അനുഷ്‌കയും വെസ്റ്റിന്റീസിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഷൂട്ടിങ്ങിനിടയില്‍ അനുഷ്‌ക അവധിയെടുക്കുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

anushka-sharma-virat-kohli

വിരാട് കോലിയുടെ ആരാധകര്‍ നേരത്തെ അനുഷ്‌കയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോലിയുടെ ഫോമില്ലായ്മ കാമുകി ഒപ്പം കൂടിയതുകൊണ്ടാണെന്നായിരുന്നു വിമര്‍ശനം. ഇതിനു പിന്നാലെ കോലിയും അനുഷ്‌കയും തമ്മില്‍ തെറ്റിപ്പിരിയുകയും ചെയ്തു. അനുഷ്‌കയുമായുള്ള ബ്രേക്കിനുശേഷം കരിയറിലെ മികച്ച ഫോമിലാണ് കോലിയുടെ പ്രകടനം.

ക്യാപ്റ്റനെന്ന നിലയില്‍ സബ്‌കോണ്ടിനന്റിന് പുറത്ത് വിരാട് കോലിയുടെ ആദ്യ പരമ്പരയാണിത്. ജൂലൈ 21ന് ആന്റിഗ്വയിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പുതിയ കോച്ച് കുബ്ലെയ്ക്ക് കീഴില്‍ പരമ്പരയില്‍ മികച്ച ജയം നേടാമെന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ.

Story first published: Thursday, July 14, 2016, 8:34 [IST]
Other articles published on Jul 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+