സിഡ്‌നി: സ്വന്തം കാമുകി ഗാലറിയില്‍ ഇരുന്ന് കൈയ്യടിക്കാനുണ്ടെങ്കില്‍ ഏത് താരവും തന്റെ സ്ഥിരം പെര്‍ഫോര്‍മന്‍സില്‍ നിന്ന് ഒരുപടിയെങ്കിലും ഉയരും. അതിപ്പോള്‍ വിരാട് കോലിയാണെങ്കിലും അങ്ങനെ തന്നെ ആയിരിക്കും.
എന്തായാലും ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ സെമി ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ ഗാലറിയില്‍ അനുഷ്‌ക ഉണ്ടാകുമെന്ന് ഉറപ്പായി. ബോളിവുഡ് താരറാണി സിഡ്‌നിയില്‍ എത്തിക്കഴിഞ്ഞു.

ഭാര്യമാരേയും കാമുകിമാരേയും കൂടെ കൂട്ടേണ്ടെന്നായിരുന്നു ബിസിസിഐ ആദ്യം തീരുമാനിച്ചത്. ടീം അംഗങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടും എന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ഒരു കളി പോലും തോല്‍ക്കാതെ ക്വാര്‍ട്ടര്‍ കടന്നതോടെ ബിസിസിഐ നിലപാട് മാറ്റുകയായിരുന്നു.
സിഡ്‌നിയിലെത്തിയ അനുഷ്‌ക വിരാട് കോലിക്കൊപ്പം ഒരു റസ്റ്റോറന്റില്‍ ഡിന്നര്‍ കഴിക്കാന്‍ പോയി. അവിടെ നിന്ന് രണ്ട് പേരും ഒരു ടാക്‌സിയില്‍ ആണത്രെ മടങ്ങിയത്. വ്യത്യസ്ത ഹോട്ടലുകളിലാണ് ഇവര്‍ താമസിക്കുന്നത്.
ഒറ്റക്കായിരുന്നില്ല ഇവരുടെ യാത്ര. ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഒരാളും സുരക്ഷാ ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്തായാലും മാര്‍ച്ച് 26 ന് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പൊരുതാനിറങ്ങുന്പോള്‍ കോലിക്ക് ആവേശം പകരാന്‍ അനുഷ്ക ഉണ്ടാകും. എന്‍എച്ച്10 എന്ന ചിത്രത്തിന്‍റെ വിജയത്തിന്‍റെ സന്തോഷത്തിലാണ് അനുഷ്ക ഇപ്പോള്‍.