Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുമായുള്ള വിവാഹ വാര്‍ത്ത: അനുഷ്‌ക പ്രതികരിക്കുന്നു

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യല്‍ മീഡിയയിലെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം വീരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹ വാര്‍ത്തകള്‍. ചര്‍ച്ചകളങ്ങനെ പുരോഗമിക്കുമ്പോഴും ഇരുവരും മിണ്ടാതിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതാക്കി.

എന്നാല്‍ വിഷയത്തില്‍ അനുഷ്‌ക ശര്‍മ പ്രതികരിക്കുന്നു. വീരാട് കോലിയുമായി താന്‍ വിവാഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് താരം അറിയിച്ചു. പത്രക്കുറിപ്പിലൂടെയാണ് അനുഷ്‌ക ഇക്കാര്യം വ്യക്തമാക്കിയത്.

virat-and-anushka-sharma

നടിയോട് അടുത്ത വൃത്തങ്ങള്‍ നേരത്തെ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. പിന്നാലെ പത്രകുറിപ്പിറക്കി അനുഷ്‌കയുമെത്തി. ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതൊക്കെ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അതില്‍ സത്യമില്ലെന്നും അനുഷ്‌ക. ഇത്തരത്തിലുള്ള ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും അനുഷ്‌ക അഭ്യര്‍ഥിച്ചു.

ഇംഗ്ലണ്ടല്‍ അനുഷ്‌കയോടൊപ്പം ഹോട്ടലില്‍ താമസിക്കാന്‍ ബി സി സി ഐ വിരാട് കോലിക്ക് അനുമതി നല്‍കിയിരുന്നു. ഇരുവരും ഉടന്‍ വിവാഹം കഴിക്കുമെന്നും ബി സി സി ഐ അറിയിച്ചതിനു പിന്നാലെയാണ് അനുഷ്‌കയുടെ സുഹൃത്തുക്കളുടെ വിശദീകരണം.

Story first published: Sunday, August 24, 2014, 16:51 [IST]
Other articles published on Aug 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+