Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാഹശേഷം കോഹ്‌ലി പുലിയില്‍ നിന്നും എലിയാകുമോ?; രോഹിത് ശര്‍മ്മ പറയുന്നു

മുംബൈ: വിരാട് കോഹ്‌ലി വിവാഹിതനാകാന്‍ പോയ ഇടവേളയില്‍ ടീമിനെ നയിച്ച രോഹിത് ശര്‍മ്മ ശ്രീലങ്കക്കെതിരെയുള്ള ഏകദിനത്തിലും, ട്വന്റി20 പരമ്പരയിലും ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ആദ്യ ഏകദിനത്തില്‍ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഇന്ത്യ പഴയ പ്രഭാവം വീണ്ടെടുക്കുന്നതാണ് കണ്ടത്. അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹവും, റിസ്പഷനുമൊക്കെ കഴിഞ്ഞ് സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിനൊപ്പം തിരിച്ചെത്തും. വിവാഹം കഴിഞ്ഞ വിരാട് പഴയ വിരാട് ആയിരിക്കുമോയെന്ന സംശയത്തിന് ഉത്തരം പറയുന്നത് രോഹിത് ശര്‍മ്മയാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ താന്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായതായി രോഹിത് ശര്‍മ്മ വ്യക്തമാക്കുന്നു. മാനേജറായിരുന്ന റിതിക സജ്‌ദേയെയാണ് രണ്ട് വര്‍ഷം മുന്‍പ് താരം വിവാഹം ചെയ്തത്. ഒരു വ്യക്തിയെന്ന നിലയില്‍ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമെന്നാണ് വിവാഹത്തെ രോഹിത് വിശേഷിപ്പിക്കുന്നത്. വിവാഹം ഒരു വ്യക്തിയെ അപ്പാടെ മാറ്റിമറിക്കും, രോഹിത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അപ്പോള്‍ വിരാട് കോഹ്‌ലിയോ, അദ്ദേഹവും മാറുമോ?

രോഹിത് ശര്‍മ്മ

വിരാട് മാറുമോയെന്ന കാര്യം അല്‍പ്പം ബുദ്ധിമുട്ടുള്ള ചോദ്യമാണ്. സൗത്ത് ആഫ്രിക്കയില്‍ മാത്രം എന്തെങ്കിലും ഒരു മാറ്റം ഉണ്ടായേക്കാം, എല്ലാം ഓരോ വ്യക്തികളുമായി ബന്ധപ്പെട്ടല്ലേ സംഭവിക്കുക, രോഹിത് ചോദിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തീപ്പൊരി ക്യാപ്റ്റന്‍ കൂടുതല്‍ പക്വതയോടെ, സമാധാനത്തോടെ കാര്യങ്ങള്‍ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. അതെന്ത് തന്നെ ആയിരുന്നാലും വിരാടിനും, അനുഷ്‌കയ്ക്കും എല്ലാ സന്തോഷവും നേരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, December 28, 2017, 8:59 [IST]
Other articles published on Dec 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+