Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനിയെന്ത് പേടി, കോലിയും അനുഷ്‌കയും ഒരുമിച്ച്

ദില്ലി: വിരാട് കോലിയും അനുഷ്‌ക ശര്‍മയും പ്രണയത്തിലാണെന്നും ഡേറ്റിംഗിലാണ് എന്നും അറിയാത്ത ആളുകളോ എഴുതാത്ത പത്രക്കാരോ ഇല്ല. എന്നാലോ ഇരുവരെയും പൊതുവേദികളില്‍ ഒരുമിച്ച് കണ്ടവരും ഉണ്ടായിരുന്നില്ല ഇതുവരെ. എന്നാല്‍ ഇപ്പോള്‍ കഥ മാറി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റില്‍ ഗോവ എഫ് സിയുടെ കളി കാണാന്‍ വിരാട് എത്തിയത് അനുഷ്‌കയെയും കൂട്ടിയാണ്.

പാപ്പരാസികളില്‍ നിന്നും ഒളിച്ചുനടക്കാറുള്ള കോലിയും അനുഷ്‌കയും ഇത്തവണ പക്ഷേ ഗാലറിയില്‍ ഒരുമിച്ചിരുന്ന് കളി മുഴുവന്‍ കണ്ടു. കഴിഞ്ഞ ദിവസം വിരാട് കോലിയുടെ അമ്മയും സഹോദരനും അനുഷ്‌കയുടെ വീട്ടുകാരെ കാണാനെത്തിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇരുവരും ബന്ധം പരസ്യമാക്കുന്നതിന്റെ സൂചനകളാണ് ഒരുമിച്ചുള്ള ഈ ചിത്രം നല്‍കുന്നത്.

ആദ്യമായി ഒരുമിച്ച്

ആദ്യമായി ഒരുമിച്ച്

പാപ്പരാസി ക്യാമറകളിലല്ലാതെ വിരാട് കോലിയും അനുഷ്‌ക ശര്‍മയും പരസ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമാണ്.

കളിയും കാണാം

കളിയും കാണാം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ എഫ് സിയുടെ കളി കാണാനെത്തിയതാണ് ഈ സെലിബ്രിറ്റികള്‍. ഗോവ ടീമിന്റെ ഉടമസ്ഥന്‍ കൂടിയാണ് കോലി

ഗോവയുടെ ജഴ്‌സിയില്‍

ഗോവയുടെ ജഴ്‌സിയില്‍

എഫ് സി ഗോവയുടെ ടീം ജഴ്‌സിയിലാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും പ്രത്യക്ഷപ്പെട്ടത്.

കളി പക്ഷേ തോറ്റു

കളി പക്ഷേ തോറ്റു

വിരാട് കോലിയും അനുഷ്‌ക ശര്‍മയും കാണാനുണ്ടായി എന്ന് പറഞ്ഞിട്ട് കാര്യമില്‌ല ഈ കളിയും ഗോവ തോറ്റു. ഇതോടെ നാല് കളികളില്‍ ഗോവയുടെ തോല്‍വി മൂന്നായി.

ക്ഷുഭിതനായി കോലി

ക്ഷുഭിതനായി കോലി

സ്വന്തം ടീം തോല്‍ക്കുന്നത് ശാന്തനായി കണ്ടിരിക്കാന്‍ കോലിക്ക് കഴിയില്ല. അതിനി ക്രിക്കറ്റായാലും ഫുട്‌ബോളായാലും. അനുഷ്‌കയുടെ സാന്നിധ്യമാണ് കോലിയെ അല്‍പം ശാന്തനാക്കിയത്.

Story first published: Tuesday, October 28, 2014, 11:12 [IST]
Other articles published on Oct 28, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+