Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്തിന്റെ തിരിച്ചുവരവ് സാധ്യത കുറവാണെന്ന് ബിസിസിഐ സെക്രട്ടറി

മുംബൈ: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ കളിച്ചുവരവെ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും, പിന്നീട് കോടതിയിലൂടെ കുറ്റവിമുക്തനാവുകയും ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മടങ്ങിവരവ് സാധ്യത കുറവാണെന്ന് ബിസിസിഐ സൂചന നല്‍കി. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ തന്നെയാണ് ശ്രീശാന്തിന്റെ മടങ്ങിവരവിനെ കുറിച്ച് പ്രതികരിച്ചത്.

സൗരവ് ഗാംഗുലി അടക്കുമുള്ള മുന്‍ താരങ്ങള്‍ ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കോടതി കേസും ബിസിസിഐ അച്ചടക്ക നടപടിയും രണ്ടാണെന്ന വാദത്തില്‍ അനുരാഗ് താക്കൂര്‍ ഉറച്ചുനില്‍ക്കുകയാണ്. കോടതി വെറുതെ വിട്ടാലും ബിസിസിഐയുടെ കണ്ടെത്തലുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

sreesanth

ബിസിസിഐ അന്വേഷണം നടത്തിയാണ് ശ്രീശാന്ത് ഉള്‍പ്പടെയുള്ള കളിക്കാരെ പുറത്താക്കിയത്. ആജീവനാന്ത വിലക്കാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ശ്രീശാന്തിന് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ല. ബിസിസിഐ നിലപാട് അറിഞ്ഞശേഷം കോടതിയിലേക്ക് പോകാനാണ് ശ്രീശാന്തിന്റെ തീരുമാനമെന്നാണ് സൂചന.

ജൂലൈ 25ന് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നീ ക്രിക്കറ്റ് താരങ്ങളെ ദില്ലി പാട്യാല ഹൗസ് കോടതി കുറ്റവിമുക്തരാക്കിയതിന് തൊട്ടുപിന്നാലെ കളിക്കാരെ തിരിച്ചെടുക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ഇദ്ദേഹം വാക്കുമാറ്റുകയായിരുന്നു. ശ്രീശാന്തിനെ തിരിച്ചെടുക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

Story first published: Monday, August 3, 2015, 9:00 [IST]
Other articles published on Aug 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+