Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ; സുപ്രീം കോടതിയെ പരിഹസിച്ച് അനുരാഗ് താക്കൂര്‍

ദില്ലി: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട അനുരാഗ് താക്കൂര്‍ സുപ്രീംകോടതിയെ പരോക്ഷമായി പരിഹസിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് തലപ്പത്ത് വിരമിച്ച ജഡ്ജിമാരാണ് നല്ലതെന്ന് തോന്നുന്നെങ്കില്‍ അവര്‍ക്ക് ആശംസകള്‍ എന്നാണ് അനുരാഗ് താക്കൂറിന്റെ പ്രതികരണം. തിങ്കളാഴ്ചയാണ് സുപ്രീംകോടതി സുപ്രധാനമായൊരു നിര്‍ദ്ദേശത്തില്‍ അനുരാഗ് താക്കൂറിനെ നീക്കിയത്.

സുപ്രീംകോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്ന് ക്ഷമാപണം നടത്തിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ക്ഷമാപണം പറയാന്‍ അനുരാഗ് താക്കൂര്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ബിസിസിഐ പ്രസിഡന്റിനെയും സെക്രട്ടറിയെയും സുപ്രീംകോടതി നീക്കിയത്.

anurag-thakur

ഇന്ത്യന്‍ ക്രിക്കറ്റ് കാലങ്ങളായി നല്ല നിലയിലാണ് നടന്നുപോകുന്നതെന്ന് അനുരാഗ് താക്കൂര്‍ പറയുന്നു. മികച്ച മാനേജ്‌മെന്റും ക്രിക്കറ്റ് വികസനവും ബിസിസിഐയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. രാജ്യത്തെ ഏതൊരു സ്‌പോര്‍ട്‌സ് സംഘടനെയെക്കാളും മുന്നില്‍ ബിസിസിഐ ആണെന്നും അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

ബിസിസിഐയുടെ പിന്തുണയോടെ എല്ലാ സംസ്ഥാനത്തും മിക്ക ക്രിക്കറ്റ് സംഘാടനമുണ്ട്. മികച്ച കളിക്കാരെ കണ്ടെത്തുന്നതില്‍ സംഘടനകള്‍ വിജയിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച കളിക്കാര്‍ ഇന്ത്യയിലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെത് വ്യക്തിപരമായ പോരാട്ടമാണെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.

Story first published: Tuesday, January 3, 2017, 8:44 [IST]
Other articles published on Jan 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+