Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ബാറ്റ് ചെയ്യാന്‍ അറിയില്ലെന്ന് കരുതി', ധോണിക്കെതിരേ പന്തെറിഞ്ഞ ഓര്‍മ പങ്കുവെച്ച് നോക്കിയേ

കേപ്ടൗണ്‍: ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. അനായാസമായി പന്തുകള്‍ അടിച്ച് പറത്താന്‍ കെല്‍പ്പുള്ള അദ്ദേഹം മികച്ച ഫിനിഷറെന്ന നിലയിലും പേരെടുത്തിരുന്നു. ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനെന്ന നിലയില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിലും ധോണി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി ധോണിയ്ക്കെതിരേ പന്തെറിഞ്ഞ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോക്കിയേ.


2010ലെ ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റ്

2010ലെ ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റ്

2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗിന്റെ ഓര്‍മകളാണ് അദ്ദേഹം പങ്കുവെച്ചത്. അന്ന് ചെന്നൈ സൂപ്പര്‍ കിങ്സും ടൂര്‍ണമെന്റിലുണ്ടായിരുന്നു. നോക്കിയേയുടെ ചെറുപ്പകാലമായിരുന്നു അത്. അന്ന് സിഎസ്‌കെയ്ക്കുവേണ്ടി നെറ്റ്സ് ബൗളറായിരുന്ന നോക്കിയേ. ധോണിക്കെതിരേ പന്തെറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് പരിശീലനം നടത്താന്‍ താല്‍പര്യമില്ലെന്നും ബാറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് കരുതിയതെന്നും നോക്കിയേ പറഞ്ഞു.

ബാറ്റ് ചെയ്യാന്‍ അറിയില്ലെന്ന് കരുതി

ബാറ്റ് ചെയ്യാന്‍ അറിയില്ലെന്ന് കരുതി

'എംഎസ് ധോണിക്കെതിരേ നെറ്റ്സില്‍ പന്തെറിഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അവിടെ നിന്ന് പരിശീലനം നടത്താന്‍ അദ്ദേഹത്തിന് നാല്‍പര്യമുള്ളതായി തോന്നിയില്ല. സത്യസന്ധമായി പറഞ്ഞാല്‍ ബാറ്റ് ചെയ്യാന്‍ അറിയാത്ത ആളെപ്പോലെയാണ് തോന്നിയത്.അത് ധോണിയാണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഒന്നു രണ്ട് പന്തുകള്‍ അദ്ദേഹം അടിച്ചെങ്കിലും ഒരു ഫുട്വര്‍ക്കും ചെയ്തിരുന്നില്ലന'-നോക്കിയേ പറഞ്ഞു.

2010ല്‍ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടം സിഎസ്‌കെയ്ക്കായിരുന്നു. ഇതേ വര്‍ഷത്തെ ഐപിഎല്‍ ചാമ്പ്യന്മാരും സിഎസ്‌കെയായിരുന്നു. 2014ലും ചാമ്പ്യന്‍സ് ലീഗ് കിരീടം സിഎസ്‌കെയാണ് നേടിയത്. സിഎസ്‌കെയ്ക്കൊപ്പം അഞ്ച് കിരീടങ്ങളാണ് എംഎസ് ധോണി നേടിയത്. മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഏക നായകനാണ് ധോണി.

2020 ഐപിഎല്ലിലെ ഡല്‍ഹിയുടെ സ്റ്റാര്‍ പേസര്‍

2020 ഐപിഎല്ലിലെ ഡല്‍ഹിയുടെ സ്റ്റാര്‍ പേസര്‍

2020ലെ ഐപിഎല്ലിലൂടെയാണ് നോക്കിയെ എല്ലാവരുടെയും പ്രിയപ്പെട്ടവനായത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ നോക്കിയേ 2020 സീസണില്‍ 16 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് വീഴ്ത്തിയത്. എന്നാല്‍ 2021 സീസണിന്റെ ആദ്യ പാദത്തില്‍ ഒരു മത്സരം പോലും കളിക്കാന്‍ നോക്കിയേക്ക് സാധിച്ചില്ല. രണ്ടാം പാദം യുഎഇയില്‍ നടക്കാനിരിക്കെ നോക്കിയേ ഡല്‍ഹിയുടെ നിര്‍ണ്ണായക താരമായി ടീമിലുണ്ടായേക്കും.

27കാരനായ നോക്കിയേ 10 ടെസ്റ്റില്‍ നിന്ന് 39 വിക്കറ്റും 9 ഏകദിനത്തില്‍ നിന്ന് 21 വിക്കറ്റും 5 ടി20യില്‍ നിന്ന് മൂന്ന് വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്കായി അദ്ദേഹം നേടിയിട്ടുണ്ട്.നിലവില്‍ ടീമിലെ പ്രധാന ബൗളര്‍മാരിലൊരാളാണ് നോക്കിയേ.

Story first published: Tuesday, June 8, 2021, 10:52 [IST]
Other articles published on Jun 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+