For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍മഴ പെരുമഴ, കോലിക്ക് വീണ്ടും ലോകറെക്കോര്‍ഡ്

റാഞ്ചി: അഞ്ച് മത്സരങ്ങളുടെ പരമ്പര ഏകപക്ഷീയമായി അടിച്ചെടുത്തതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മറ്റൊര് ലോകറെക്കോര്‍ഡ് കൂടി. തുടര്‍ച്ചയായ നാല് വര്‍ഷങ്ങളില്‍ ആയിരത്തിലധികം റണ്‍സടിക്കുക എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ഇന്ത്യയുടെ ജൂനിയര്‍ റണ്‍ മെഷീന്‍ സ്വന്തമാക്കിയിരിക്കുന്നത്. 211, 2012, 2013, 2014 എന്നിങ്ങനെ നാല് വര്‍ഷങ്ങളായി കോലി ആയിരം റണ്‍സടിക്കുന്നു.

21 കളികളില്‍ നിന്നായി 1054 റണ്‍സാണ് 2014 ല്‍ ഇത് വരെ കോലിയുടെ സമ്പാദ്യം. ശരാശരി 58.55. കോലിയുടെ കരിയറിലെ ഏറ്റവും മോശം ഫോമൗട്ട് ഉണ്ടായ വര്‍ഷം കൂടിയാണ് ഇതെന്ന് ഓര്‍ക്കണം. സുദീര്‍ഘമായ ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു അര്‍ധസെഞ്ചുറി പോലും ഇല്ലാതെയാണ് കോലി തിരിച്ചുവന്നിട്ടും. എന്നിട്ടും ഈ വര്‍ഷം ആയിരം തികക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായി കോലി. ലങ്കന്‍ ക്യാപ്റ്റന്‍ മാത്യൂസാണ് ഈ നേട്ടം ആദ്യമായി കൈവരിച്ചത്.

kohli

ഏകദിനത്തില്‍ കോലിയുടെ സെഞ്ചുറി നമ്പര്‍ 21 ആണ് ഇത്. ഇതില്‍ 13 എണ്ണം സ്‌കോര്‍ പിന്തുടരുമ്പോള്‍ ഇന്ത്യയെ ജയിപ്പിച്ചവയാണ്. കോലിയുടെ നാലാമത്തെ മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡാണിത്. വെസ്റ്റ് ഇന്‍ഡിസീനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും ലങ്കയ്‌ക്കെതിരെയും നേരത്തേ ഓരോ തവണ കോലി പരമ്പരയിലെ താരമായിട്ടുണ്ട്. ലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാമത്തെ പരമ്പര വിജയമാണിത്.

ഇന്ത്യയുടെ അക്ഷര്‍ പട്ടേല്‍ 11 വിക്കറ്റുകളോടെ പരമ്പരയില്‍ ഏറ്റവും അധികം വിക്കറ്റെടുത്ത ബൗളറായി. 4 മത്സരം കളിച്ച ഉമേഷ് യാദവ് 10 വിക്കറ്റുകളോടെ രണ്ടാമതെത്തി. ഇഷാന്ത് ശര്‍മ, അശ്വിന്‍ എന്നിവരും വിക്കറ്റ് വേട്ടയില്‍ മുന്നിലുണ്ട്. സാമാന്യം നന്നായി ബാറ്റ് ചെയ്യാനുള്ള കഴിവുമുള്ള അക്ഷര്‍ ലോകകപ്പ് ടീമില്‍ ഇടം നേടിയാലും അത്ഭുതപ്പെടാനില്ല.

Story first published: Monday, November 17, 2014, 16:11 [IST]
Other articles published on Nov 17, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+