കൊല്‍ക്കത്തയില്‍ ഫീല്‍ഡിംഗിനിടെ ഒരു കളിക്കാരന് കൂടി പരിക്കേറ്റു
കൊല്‍ക്കത്ത: ബംഗാള്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ അങ്കിത് കേസരിയുടെ അകാല മരണത്തിന്റെ ഞെട്ടല്‍ തീരുന്നതിന് മുമ്പേ കൊല്‍ക്കത്തയില്‍ വീണ്ടും ക്രിക്കറ്റ് മൈതാനത്ത് നിന്നും പരിക്കിന്റെ വാര്‍ത്ത. ഒരു പ്രാദേശിക മത്സരത്തിനിടെ യുവ ക്രിക്കറ്റ് താരമായ രാഹുല്‍ ഘോഷിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സെക്കന്‍ഡ് ഡിവിഷന്‍ ലീഗ് മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഘോഷിന് പരിക്കേറ്റത്. കൊല്‍ക്കത്ത പോലീസും വിജയ് സ്‌പോര്‍ട്‌സും തമ്മിലായിരുന്നു മത്സരം. കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഘോഷിന്റെ തലയിലാണ് പന്ത് കൊണ്ടത്. തലയുടെ ഇടത് വശത്താണ് പരിക്ക്. ഉടന്‍ തന്നെ നൈറ്റിംഗേള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കാന്‍ ചെയ്ത ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത് ഘോഷിന്റെ തലയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട് എന്നാണ്. 20 കാരനായ ഘോഷ് അപകട നില തരണം ചെയ്തതായി ഡോക്ടര്‍ സവ്യസാചി സെന്‍ പറഞ്ഞു. എന്നാലും ഏഴോ എട്ടോ ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരും. ഘോഷിന്റെ ഓര്‍മശക്തിക്ക് പ്രശ്‌നമുണ്ടാകാനിടയുള്ളതായും ഡോക്ടര്‍മാര്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബംഗാള്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ അങ്കിത് കേസരി ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയത്. വളര്‍ന്ന് വരുന്ന യുവതാരത്തിന്റെ മരണം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ജാക് കാലിസ് തുടങ്ങിയ പ്രമുഖരെപ്പോലും ഞെട്ടിച്ചിരുന്നു. ഇതിന്റെ വിഷമം മാറുന്നതിന് മുമ്പേയാണ് കളിക്കളത്തില്‍ നിന്നും മറ്റൊരു അപകടവാര്‍ത്ത. 2014 നവംബറില്‍ ഓസ്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂസ് കഴുത്തില്‍ പന്ത് കൊണ്ട് മരിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications