വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന് കസറാന്‍ രണ്ട് അവസരം കൂടി! മിന്നിച്ചാല്‍ ഇംഗ്ലണ്ടിനെതിരേയും സ്ഥാനമുറപ്പ്

രണ്ടു പരിശീലന ടി20കളിലാണ് ടീം ഇറങ്ങുന്നത്

അയര്‍ലാന്‍ഡ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇംഗ്ലണ്ടിലേക്കു പറന്നു. അയര്‍ലാന്‍ഡുമായുള്ള രണ്ടു ടി20കളുടെ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ സംഘം അടുത്ത അങ്കത്തിനൊരുങ്ങുന്നത്. ഇംഗ്ലണ്ടില്‍ രണ്ടു ടി20 പരിശീലന മല്‍സരങ്ങളിലാണ് ഹാര്‍ദിക്കിനു കീഴില്‍ ഇനി ഇന്ത്യയിറങ്ങുക. ഇംഗ്ലണ്ടിലെ പ്രമുഖ കൗണ്ടി ക്ലബ്ബുകളായ ഡെര്‍ബിഷെയര്‍, നോര്‍താംപ്റ്റണ്‍ഷെയര്‍ എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍.

6,6,6! തകര്‍ത്തടിച്ച് ധോണി, ക്യാച്ചെന്നു ലാറ, അല്ലെന്നു അംപയര്‍- അന്നു സംഭവിച്ചത്6,6,6! തകര്‍ത്തടിച്ച് ധോണി, ക്യാച്ചെന്നു ലാറ, അല്ലെന്നു അംപയര്‍- അന്നു സംഭവിച്ചത്

1

സഞ്ജു സാംസണിനെ സംബന്ധിച്ച് തന്റെ ബാറ്റിങ് മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കാനുള്ള സുവര്‍ണാവസരമായിരിക്കും ഈ മല്‍സരങ്ങള്‍. ഈ പരിശീലന മല്‍സരങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയായിരിക്കും ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക

2

അയര്‍ലാന്‍ഡിനെതിരായ പരമ്പര നേട്ടം ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. പക്ഷെ ചില ആശങ്കകളും ഇന്ത്യക്കുണ്ട്. രണ്ടാം ടി20യിലെ ബൗളര്‍മാരുടെ പ്രകടനമാണ് തലവേദനയാവുന്നത്. 200ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയിട്ടും അതു പ്രതിരോധിക്കാന്‍ ഇന്ത്യ പാടുപെട്ടിരുന്നു. അവസാന ബോളില്‍ കഷ്ടിച്ചാണ് ഇന്ത്യ നാലു റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്.
നടക്കാനിരിക്കുന്ന പരിശീലന മല്‍സരങ്ങളില്‍ ബൗളിങിലെ ഈ പോരായ്മകള്‍ പരിഹരിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. കാരമം അടുത്ത മാസം ഇംഗ്ലണ്ടിനെതിര മൂന്നു വീതം ഏകദിനങ്ങളും ടി20കളും ഇന്ത്യക്കു കളിക്കാനുണ്ട്.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

3

ആദ്യ ടി20യില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ്‍ അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ലഭിച്ച അവസരം നന്നായി മുതലെടുത്തിരുന്നു. റുതുരാജ് ഗെയ്ക്വാദിനു പകരം ഓപ്പണിങ് റോളിലേക്കു നറുക്കുവീണപ്പോള്‍ 77 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അദ്ദേഹത്തിന്റെ കന്നി ഫിഫ്റ്റി കൂടിയാണിത്.
ഇനി ഇതേ ഫോം നിലനിര്‍ത്താനാണ് സഞ്ജു ശ്രദ്ധിക്കേണ്ടത്. വരാനിരിക്കുന്ന രണ്ടു പരിശീലന ടി20കളിലും മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ അദ്ദേഹത്തിനു ഇംഗ്ലണ്ടുമായുള്ള പരമ്പരകളിലും ടീമില്‍ സ്ഥാനം ലഭിക്കുമെന്നുറപ്പാണ്.

4

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റിനു വെള്ളിയാഴ്ചയാണ് എഡ്ബാസ്റ്റണില്‍ തുടക്കമാവുന്നത്. കഴിഞ്ഞ വര്‍ഷം മാറ്റി വയ്ക്കപ്പെട്ട അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് കൂടിയാണിത്. നിലവില്‍ പരമ്പരയില്‍ 2-1നു മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്കു അടുത്ത ടെസ്റ്റ് സമനില നേടിയാലും പരമ്പര കൈക്കലാക്കാം.
ഇന്ത്യന്‍ ടീം ടെസ്റ്റിനു ഇറങ്ങുന്ന അതേ ദിവസം തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം ആദ്യ ടി20 പരിശീലന മല്‍സരം കളിക്കുക. ആദ്യ ടി20 ജൂലൈ ഒന്നിനും രണ്ടാമത്തേത് ജൂലൈ മൂന്നിനുമാണ്.

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

5

ഡെര്‍ബിഷെയര്‍, നോര്‍താംപ്റ്റണ്‍ഷെയര്‍ എന്നിവരുമായുള്ള ഇന്ത്യയുടെ രണ്ടു ടി20കള്‍ വ്യത്യസ്ത സമയങ്ങളിലാണ് നടക്കുന്നത്. വെള്ളിയാഴ്ച ഡെര്‍ബിഷെയറുമായുള്ള ആദ്യ ടി20 ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ആരംഭിക്കുന്നത്. നോര്‍ത്താംപ്റ്റണ്‍ഷെയറുമായുള്ള രണ്ടാം ടി20 ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കും തുടങ്ങും.
ഈ രണ്ടു പരിശീലന ടി20കളും ടെലിവിഷനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നില്ല. എന്നാല്‍ ചില യൂട്യൂബ് ചാനലുകളില്‍ കളി കാണാം. നേരത്തേ ഇന്ത്യയും ലെസ്റ്റര്‍ഷെയറുമായുള്ള ചതുര്‍ദിന മല്‍സരവും ഒരു യൂട്യൂബ്് ചാനലില്‍ സംപ്രേക്ഷണമുണ്ടായിരുന്നു.

സന്നാഹ മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീം

സന്നാഹ മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീം

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.

Story first published: Wednesday, June 29, 2022, 14:41 [IST]
Other articles published on Jun 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X