For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അനില്‍ കുംബ്ലെയുടെ പുറത്താകല്‍ ചില വെളിപ്പെടുത്തലുമായി വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ

അനില്‍ കുംബ്ലെ ചിലര്‍ക്ക് കര്‍ക്കശക്കാരനായി തോന്നിയെന്ന് വൃദ്ധിമാന്‍ സാഹ

By Anwar Sadath

കൊളംബൊ: ഇന്ത്യന്‍ കോച്ച് ആയിരുന്ന അനില്‍ കുംബ്ലെയുടെ പുറത്താകലിന് പ്രധാനമായും കേട്ടിരുന്ന കാര്യമാണ് കര്‍ക്കശ സ്വഭാവം. അച്ചടക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതാണ് ചില കളിക്കാര്‍ക്ക് പ്രത്യേകിച്ചും ക്യാപ്റ്റന്‍ വിരാട് കോലിക്ക് കുംബ്ലെയുമായി അകല്‍ച്ചയുണ്ടാകാന്‍ പ്രധാന കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇക്കാര്യം ശരിവെക്കുകയാണ് ഇന്ത്യന്‍ ടീം വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. ചില കളിക്കാര്‍ക്ക് കുംബ്ലെ കര്‍ക്കശക്കാരനാണെന്ന തോന്നലുളവാക്കിയെന്ന് സാഹ വ്യക്തമാക്കി. എന്നാല്‍ തനിക്ക് അങ്ങിനെ അനുഭവപ്പെട്ടില്ല. ഓരോ കോച്ചിനും ഓരോ രീതിയാണ്. കുംബ്ലെയുടെ കര്‍ക്കശ രീതി ചിലര്‍ക്ക് ഇഷ്ടമായില്ലെന്നും സാഹ പറഞ്ഞു.

anil-kumble-08-1496940210-19-1503113440.jpg -Properties

കുംബ്ലെയുടെയും ശാസ്ത്രിയുടെയും രീതിയെക്കുറിച്ചും സാഹ വിവരിച്ചു. എല്ലായിപ്പോഴും ഉയര്‍ന്ന സ്‌കോര്‍ നേടാനായിരുന്നു കുംബ്ലെയുടെ നിര്‍ദ്ദേശം. 500-600 റണ്‍സ് നേടുകയും എതിരാളികളെ 150-200 റണ്‍സില്‍ ഒതുക്കുകയും ചെയ്യണമെന്നാണ് കുംബ്ലെ പറയാറുള്ളതന്ന് സാഹ വ്യക്തമാക്കി. ശാസ്ത്രിയുടേത് മറ്റൊരു രീതിയാണ്.

എതിരാളികളോട് ഒരു ദയയും വേണ്ടെന്നാണ് ശാസ്ത്രിയുടെ നിലപാട്. പാര്‍ക്കിന് പുറത്തേക്ക് എതിരാളികളെ അടിച്ചെത്തിക്കുകയെന്നാണ് ശാസ്ത്രിയുടെ രീതി. ഇരുവരും പോസിറ്റീവായാണ് പെരുമാറിയിരുന്നത്. ഡയറക്ടര്‍ ആയിരുന്നപ്പോള്‍ കൂടുതല്‍ അക്രമണോത്സുകതയാണ് ശാസ്ത്രി. ഇപ്പോള്‍ ഇടപെടല്‍ കൂടുതലാണെന്നും സാഹ പറഞ്ഞു. കൊളംബൊയില്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 3-0ത്തിന് നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം സംസാരിക്കുകയായിരുന്നു വിക്കറ്റ് കീപ്പര്‍.

Story first published: Saturday, August 19, 2017, 9:01 [IST]
Other articles published on Aug 19, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+