Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുംബ്ലെയും കോലിയും അടി തുടങ്ങിയത് ഈ കളിക്കാരെ ടീമിലെടുത്തതിനുശേഷം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചിന്റെ സ്ഥാനത്തുനിന്നും സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ അപ്രതീക്ഷിതമായി രാജിവെച്ചതിന്റെ വിവാദം തുടരുകയാണ്. ക്യാപ്റ്റന്റെയും കോച്ചിന്റെയും പക്ഷത്ത് നിന്ന് പലരും സംഭവം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ടീമിന്റെ ഡ്രസ്സിങ് റൂമില്‍ നടക്കുന്ന സംഭവങ്ങളും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരികയാണ്.

കുംബ്ലെ രാജിവെക്കേണ്ടിവന്നതിന്റെ യഥാര്‍ഥ കാരണം തിരക്കുകയാണിപ്പോള്‍ മാധ്യമങ്ങള്‍. ഇരുവരും തമ്മിലുള്ള അടി തുടങ്ങിയത് കരുണ്‍ നായരുടെയും ചൈനമാന്‍ ബൗളര്‍ കുല്‍ദീപ് യാദവിന്റെ തെരഞ്ഞെടുപ്പിന് ശേഷമാണെന്നും പറയപ്പെടുന്നുണ്ട്. വിരാട് കോലിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു കുല്‍ദീപിന്റെ തെരഞ്ഞെടുപ്പ്.

kumbleandkohli

ഇക്കാര്യത്തില്‍ കുംബ്ലെയ്ക്ക് യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ കോലിയുടെ നിര്‍ബന്ധത്തിന് വഴങ്ങി കുല്‍ദീപിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കുംബ്ലെ രാജിവെച്ചതിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ കുല്‍ദീപിന് കോലി അരങ്ങേറ്റത്തിനുള്ള അവസരവുമൊരുക്കി.

കരുണ്‍ നായരുടെ തെരഞ്ഞെടുപ്പാകട്ടെ കുംബ്ലെയുടെ ഇഷ്ടപ്രകാരമായിരുന്നു. കോലിയുടെ എതിര്‍പ്പ് മറികടന്നും കരുണിനെ ടീമിലെടുത്തത് ഇരുവരും തമ്മിലുള്ള പിണക്കത്തിന് കാരണമായി. ടെസ്റ്റില്‍ 300 റണ്‍സെടുത്തതിന് തൊട്ടുപിന്നാലെ കരുണിന് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടതും കോലിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു.

Story first published: Sunday, June 25, 2017, 9:11 [IST]
Other articles published on Jun 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+