Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെംഗളുരു ടെസ്റ്റ്; ശക്തമായി തിരിച്ചുവരാനൊരുങ്ങി ടീം ഇന്ത്യ; പിച്ച് ഒരുക്കുന്നതിങ്ങനെ

ബെംഗളുരു: പൂണെ ടെസ്റ്റിലുണ്ടായ തകര്‍ച്ചയെ മറികടന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ശക്തമായി തിരിച്ചുവരാനൊരുങ്ങുകയാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ. ബെംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ഇരു ടീമുകളും ട്രൗണ്ടില്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു.

ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ സ്പിന്‍ ദ്വയത്തിനുമുന്നില്‍ തകര്‍ന്നുവീണ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റില്‍ തിരിച്ചുവന്നേ തീരൂ. കോച്ച് അനില്‍ കുംബ്ലെയ്ക്കും ട്രെയിനര്‍മാര്‍ക്കും കീഴില്‍ ഇന്ത്യ എല്ലാ മേഖലയിലും പരിശീലനം നടത്തി. ആദ്യ ടെസ്റ്റില്‍ നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നതിനാല്‍ കഠിനമായ ഫീല്‍ഡിങ് പരിശീനത്തിലും ഇന്ത്യന്‍ ടീം മുഴുകി.

team-india

ആദ്യ മത്സരത്തിലെ ദുരന്തം മറക്കാനാണ് ടീമിന് അനില്‍ കുംബ്ലെയുടെ നിര്‍ദ്ദേശം. മുഴുവന്‍ സമയവും അദ്ദേഹം ടീമിനൊപ്പം നിര്‍ദ്ദേശം നല്‍കി ഒപ്പമുണ്ട്. രണ്ടാം ടെസ്റ്റിലെ പിച്ച് ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ആദ്യ ടെസ്റ്റില്‍ പിച്ചൊരിക്കിയത് മാച്ച് റഫറിയുടെ റിപ്പോര്‍ട്ടിനിടയാക്കിയിരുന്നതിനാല്‍ ബാറ്റിങ്ങിനും ബൗളിങ്ങിനും തുണയ്ക്കുന്ന പിച്ച് ആകും ബെംഗളുരുവിലേത്.

പിച്ചിലെ പച്ചപ്പ് വ്യാഴാഴ്ച വൈകിട്ടോടെ നീക്കും. സാധാരണ രീതിയില്‍ മൂന്നാം ദിവസം മുതല്‍ സ്പിന്നിന് അനുകൂലമാകുന്ന ബെംഗളുരുവിലെ പിച്ച് കൂടുതല്‍ ബാറ്റിങ്ങിന് ഇണങ്ങുന്ന രീതിയിലാകും ഒരുക്കുക. ഒരു തോല്‍വി ഒഴിവാക്കി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്ന പിച്ച് ഒരുക്കണമെന്ന് കുംബ്ലെ ക്യൂറേറ്ററോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

Story first published: Friday, March 3, 2017, 7:18 [IST]
Other articles published on Mar 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+