Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയ്ക്ക് പിറന്നാള്‍.. സേവാഗും മറ്റ് കളിക്കാരും വെറുതെ ഇരിക്കുമോ?

മുംബൈ: ഇതിഹാസ സ്പിന്നറും ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചുമായ അനില്‍ കുംബ്ലെയ്ക്ക് ഇന്ന് (ഒക്ടോബര്‍ 17 തിങ്കളാഴ്ച) പിറന്നാള്‍. കാസര്‍ഗോഡ് ജില്ലയിലെ കുമ്പളയില്‍ വേരുകളുള്ള ഈ ലെഗ് സ്പിന്നര്‍ 1970 ഒക്ടോബര്‍ 17ന് ബെംഗളൂരുവിലാണ് ജനിച്ചത്. കര്‍ണാടകയ്ക്ക് വേണ്ടി കളിച്ചുതുടങ്ങി. ഇന്ത്യന്‍ ടീമിലെത്തി. ക്യാപ്റ്റനായി. വിരമിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കോച്ചുമായി.

Read Also: യുവരാജ് വീണ്ടും തകര്‍ത്തടിച്ചു, പഞ്ചാബിന് 126 റണ്‍സ് ജയം.. കുംബ്ലെയും സെലക്ടര്‍മാരും കാണുന്നുണ്ടല്ലോ അല്ലേ!

മാന്യന്മാരുടെ കളിയായ ക്രിക്കറ്റിന് ഇന്ത്യ സംഭാവന ചെയ്ത ഏറ്റവും വലിയ ജെന്റില്‍മാന്‍ ക്രിക്കറ്റര്‍മാരുടെ കൂട്ടത്തിലാണ് അനില്‍ കുംബ്ലെയുടെ സ്ഥാനം. ജംബോ എന്ന് സഹതാരങ്ങളും ആരാധകരും സ്‌നേഹത്തോടെ വിളിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയായ കുംബ്ലെയ്ക്ക് താരങ്ങള്‍ ആശംസകള്‍ അര്‍പ്പിക്കുന്നത് ഇതാ ഇങ്ങനെയാണ്...

ഹാപ്പി ബര്‍ത്ത് ഡേ ജംബോ!

ഹാപ്പി ബര്‍ത്ത് ഡേ ജംബോ!

കാസര്‍ഗോഡ് ജില്ലയിലെ കുമ്പളയില്‍ നിന്നാണ് പേരിനൊപ്പമുള്ള കുംബ്ലെ വന്നത്. ഒരിന്നിംഗ്‌സില്‍ പത്ത് വിക്കറ്റുകള്‍ നേടിയ ഏക ഇന്ത്യന്‍ ബൗളറാണ് അനില്‍ കുംബ്ലെ. കുംബ്ലെയുടെ 619 ടെസ്റ്റ് വിക്കറ്റുകള്‍ ഒരു ഇന്ത്യന്‍ റെക്കോര്‍ഡാണ്. മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണും കഴിഞ്ഞാല്‍ ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമന്‍. ഹാപ്പി ബര്‍ത്ത് ഡേ ജംബോ കുംബ്ലെ.

ഡോണ്ട് ബി എ ഡംബോ - സേവാഗ്

ഡോണ്ട് ബി എ ഡംബോ - സേവാഗ്

ഡോണ്ട് ബി എ ഡംബോ, ബി ലൈക്ക് എ ജംബോ. കുംബ്ലെ ഈസ് വെരി ഹംബിള്‍ - ആരായിരിക്കും. സേവാഗ് അല്ലാതെ പിന്നെ ആര്. ഹാപ്പി ബര്‍ത്ത് ഡേ കുംബ്ലെ - കുംബ്ലെയുടെ സഹതാരമായിരുന്ന സേവാഗ് ട്വിറ്ററില്‍ നല്‍കിയ ആശംസ.

ജംബോ വിക്ടറീസ് - സച്ചിന്‍

ജംബോ വിക്ടറീസ് - സച്ചിന്‍

ഏത് അര്‍ഥത്തില്‍ നോക്കിയാലും ഒരു ചാമ്പ്യന്‍. ഹാപ്പി ബര്‍ത്ത് ഡേ അനില്‍ കുംബ്ലെ. രാജ്യത്തെ ഇനിയും ജംബോ വിജയങ്ങളിലേക്ക് നയിക്കാന്‍ കഴിയുമാറാകട്ടെ. - ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വകയാണ് ഈ ആശംസ.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഹാപ്പി ബര്‍ത്ത് ഡേ അനില്‍ കുംബ്ലെ. ഒന്നാം ഇന്നിംഗ്‌സില്‍ ചിരഞ്ജീവി. രണ്ടാം ഇന്നിംഗ്‌സിലും അത് സന്നെ സാധിക്കട്ടെ. കളിക്കാരന്‍ എന്ന നിലയിലും കോച്ച് എന്ന നിലയിലുമുള്ള കുംബ്ലെയുടെ അവസരങ്ങളെ പരാമര്‍ശിച്ച് ഗൗതം ഗംഭീര്‍ എഴുതി.

യുവരാജ് സിംഗ്

യുവരാജ് സിംഗ്

കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്കെത്തിച്ച ഇതിഹാസം - യുവരാജ് സിംഗ് അനില്‍ കുംബ്ലെയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ട് പറയുന്നത് ഇങ്ങനെയാണ്.

ഇര്‍ഫാന്‍ പത്താന്‍

ഇര്‍ഫാന്‍ പത്താന്‍

ഹാപ്പി ബര്‍ത്ത് ഡേ അനില്‍ ഭായ് എന്നാണ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ കുംബ്ലെയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.

Story first published: Monday, October 17, 2016, 13:50 [IST]
Other articles published on Oct 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+