Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശിനെതിരായ റെക്കോഡ് പ്രകടനം കണ്ട് കുംബ്ലെ എന്താണ് പറഞ്ഞത്; വെളിപ്പെടുത്തി ബിന്നി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഇതിഹാസ ബൗളര്‍മാര്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ഏകദിനത്തിലെ മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡ് സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാനൊപ്പമുള്ള പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന ബിന്നി 2014ലാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ബൗളര്‍മാരിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. വെറും നാല് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ബിന്നിയാണ് ഇന്ത്യക്ക് അന്നത്തെ മത്സരത്തില്‍ വിജയം സമ്മാനിച്ചത്. ഇപ്പോഴിതാ അന്നത്തെ തന്റെ ബൗളിങ് പ്രകടനംകണ്ട് ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ തന്നോട് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിന്നി. 'ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരുന്നു അത്. നമുക്കന്ന് വലിയ സ്‌കോര്‍ ചെയ്യാനായില്ല. മഴ മത്സരത്തിന് ഇടയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്തു.

ധാക്കയിലെ പിച്ച് മികച്ചതായിരുന്നു. മഴ പെയ്തതിനാല്‍ ചെറിയ നനവ് ഉണ്ടായിരുന്നു. അതാണ് എനിക്ക് അനുകൂലമായത്. എന്റെ ബൗളിങ് ശൈലിക്ക് അനുയോജ്യമായ ഏറ്റവും മികച്ച പിച്ചായിരുന്നു അത്. ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ ഉപദേശവും കരുത്തായി'-ബിന്നി പറഞ്ഞു. അനില്‍ കുംബ്ലെയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് അന്നത്തെ മത്സരത്തിലൂടെ ബിന്നി തകര്‍ത്തത്. ഇതിനെക്കുറിച്ചും ബിന്നി പ്രതികരിച്ചു. കുംബ്ലെയുടെ റെക്കോഡ് തകര്‍ത്തുവെന്ന സമ്മാനദാന ചടങ്ങിന് എത്തിയപ്പോഴാണ് ഞാന്‍ അറിഞ്ഞത്. വളരെ സവിശേഷമായ കാര്യമായിരുന്നു അത്. അന്നത്തെ പ്രകടനം കണ്ട് കുംബ്ല ഒരു സന്ദേശം അയച്ചു. കര്‍ണാടകയില്‍ നിന്നുള്ള ഒരാള്‍ത്തന്നെ എന്റെ റെക്കോഡ് തകര്‍ത്തതില്‍ സന്തോഷം,അഭിനന്ദനങ്ങളെന്നാണ് കുംബ്ലെ സന്ദേശം അയച്ചതെന്നും ബിന്നി പറഞ്ഞു.

anilkumble-stuartbinny

ബംഗ്ലാദേശില്‍ നടന്ന മത്സരത്തില്‍ 4.4 ഓവറിലാണ് ബിന്നിയുടെ തകര്‍പ്പന്‍ പ്രകടനം. മുഷ്ഫിഖുര്‍ റഹിം,മുഹമ്മദ് മിഥുന്‍, മഹ്മൂദുല്ല,നാസര്‍ ഹുസൈന്‍,മഷറഫെ മൊര്‍ത്താസ,അല്‍ അമീര്‍ ഹുസൈന്‍ എന്നിവരുടെ വിക്കറ്റാണ് ബിന്നി സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 105 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. എന്നാല്‍ ബിന്നിയുടെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ കരുത്തില്‍ 17.4 ഓവറില്‍ 58 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ടായി. ബംഗ്ലാദേശ് അനായാസം ജയിക്കുമെന്ന് വിലയിരുത്തപ്പെട്ട മത്സരത്തിലാണ് 47 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയത്. 44 റണ്‍സിന് രണ്ട് വിക്കറ്റെന്ന മികച്ച നിലയില്‍ നിന്നാണ് ബംഗ്ലാദേശിന്റെ കൂട്ടത്തകര്‍ച്ചയെന്നതാണ് ശ്രദ്ധേയം. അന്നത്തെ മത്സരത്തിന്റെ വീഡിയോ കാണുമ്പോള്‍ ഇപ്പോഴും വലിയ അഭിമാനവും ആവേശവും തോന്നാറുണ്ടെന്നും ബിന്നി പറഞ്ഞു. ഇന്ത്യക്കുവേണ്ടി 6 ടെസ്റ്റില്‍ നിന്ന് 194 റണ്‍സും മൂന്ന് വിക്കറ്റും 14 ഏകദിനത്തില്‍ നിന്ന് 230 റണ്‍സും 20 വിക്കറ്റും മൂന്ന് ടി20യില്‍ നിന്ന് 35 റണ്‍സും ഒരു വിക്കറ്റുമാണ് ബിന്നി നേടിയത്. 95 ഐപിഎല്ലില്‍ നിന്ന് 880 റണ്‍സും 22 വിക്കറ്റും ബിന്നിയുടെ പേരിലുണ്ട്.

Story first published: Monday, July 27, 2020, 11:08 [IST]
Other articles published on Jul 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+