വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഴയെ കുറ്റപ്പെടുത്തി അനില്‍ കുംബ്ലെ.. ഹാറ്റ്‌സ് ഓഫ് വിന്‍ഡീസ് എന്ന് കോലി!

By Muralidharan

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതില്‍ ഇന്ത്യന്‍ ടീം കോച്ച് അനില്‍ കുംബ്ലെയ്ക്ക് നിരാശ. ജയിക്കാവുന്ന കളി സമനിലയില്‍ കലാശിച്ചതാണ് കുംബ്ലെയെ നിരാശനാക്കുന്നത്. ടെസ്റ്റിന്റെ അവസാന ദിവസം ഉറച്ചുനിന്ന് പൊരുതിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ കുംബ്ലെ അഭിനന്ദിച്ചു. എന്നാല്‍നിര്‍ണായകമായ നാലാം ദിവസം മഴ പെയ്തത് ഇന്ത്യയുടെ വിജയത്തെ ബാധിച്ചു എന്നും കുംബ്ലെ പറഞ്ഞു.

<strong>മഴയല്ല, ചേസ് രക്ഷകനായി.. വിന്‍ഡീസിന് ജയത്തോളം പോന്ന സമനില.. ഇന്ത്യയ്ക്ക് നിരാശ!</strong>മഴയല്ല, ചേസ് രക്ഷകനായി.. വിന്‍ഡീസിന് ജയത്തോളം പോന്ന സമനില.. ഇന്ത്യയ്ക്ക് നിരാശ!

ഈ ടെസ്റ്റ് ജയിക്കാന്‍ തന്നെയാണ് ഞങ്ങള്‍ കളിച്ചത്. നാലാം ദിവസം തങ്ങള്‍ വളരെ ശക്തമായ നിലയിലായിരുന്നു. എന്നാല്‍ മഴ കളി മുടക്കിയതോടെ കളി തിരിഞ്ഞു. നാലാം ദിവസം കുറച്ച് ഓവറുകള്‍ കൂടി എറിയാന്‍ പറ്റിയിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നു. 100ലധികം ഓവറുകളാണ് മഴമൂലം നഷ്ടമായത്. എന്തായാലും വെസ്റ്റ് ഇന്‍ഡീസിന് തന്നെ അഭിനന്ദനം. അവര്‍ പൊരുതിയ രീതി പ്രശംസ അര്‍ഹിക്കുന്നതാണ്.

viratkohli-anilkumble

രണ്ടാം ടെസ്റ്റ് സമനിലയിലാക്കിയ വെസ്റ്റ് ഇന്‍ഡീസിനെ തൊപ്പിയൂരി വണങ്ങാനേ തനിക്ക് പറ്റൂ എന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രതികരണം. 48ന് നാല് എന്ന നിലയില്‍ അഞ്ചാം ദിവസം തുടങ്ങിയ അവര്‍ ആറ് വിക്കറ്റിന് 388 റണ്‍സടിച്ചാണ് കളി സമനിലയില്‍ ആക്കിയത്. 137 റണ്‍സുമായി റോസ്റ്റണ്‍ ചേസാണ് വെസ്റ്റ് ഇന്‍ഡീസിനെ രക്ഷിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ടെസ്റ്റിങ് ശരിക്കും അനുഭവിച്ചു എന്നാണ് കോലി കളിക്ക് ശേഷം പറഞ്ഞത്.

<strong>വിരാട് കോലിയെ കണ്ടാല്‍ ബ്രൂസ് ലീയെ പോലെ... അത്രയ്‌ക്കൊക്കെ വേണോ?</strong>വിരാട് കോലിയെ കണ്ടാല്‍ ബ്രൂസ് ലീയെ പോലെ... അത്രയ്‌ക്കൊക്കെ വേണോ?

നാലാം ദിവസം കുറേ ഓവറുകള്‍ നഷ്ടമായി എന്നതോര്‍ക്കുമ്പോള്‍ ദുഖമുണ്ട്. എന്ന് വെച്ച് അതൊരു കാരണമായി പറയാനില്ല. മികച്ച അഞ്ച് ബൗളര്‍മാരുമായാണ് കളിച്ചത്. അവര്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. എന്നിട്ടും വെസ്റ്റ് ഇന്‍ഡീസ് മികച്ച രീതിയില്‍ കളിച്ചു. അവരെ തൊപ്പിയൂരി വണങ്ങാനേ സാധിക്കൂ. അവിശ്വസനീയമായ ബാറ്റിംഗാണ് ടീം കാഴ്ചവെച്ചത് എന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ചിരിയോടെ പ്രതികരിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

Story first published: Thursday, August 4, 2016, 14:10 [IST]
Other articles published on Aug 4, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X