Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്ക് സന്തോഷമായല്ലോ.. അനിൽ കുംബ്ലെ രാജിവെച്ചു.. ആരായിരിക്കും ഇന്ത്യയുടെ അടുത്ത കോച്ച്?

മുംബൈ: അങ്ങനെ ഏറെ നാളത്തെ വിവാദത്തിനൊടുവിൽ അനിൽ കുംബ്ലെ രാജിവെച്ചു. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റോടെ അനില്‍ കുംബ്ലെയുടെ കാലാവധി അവസാനിച്ചതാണ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലേക്ക് കൂടി കുംബ്ലെയുടെ പരിശീലക സ്ഥാനം ബി സി സി ഐയുടെ ഉപദേശകസമിതി നീട്ടി നൽകിയിരുന്നു. എന്നാൽ അതിന് പോലും നിൽക്കാതെ കുംബ്ലെ രാജിവെച്ചു.

നേരത്തെ, കുംബ്ലെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പുതിയ കോച്ചിനുവേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് കോച്ചിനെ തെരഞ്ഞെടുക്കാനുള്ള ഉപദേശക സമിതിയിൽ ഉള്ളത്. കുംബ്ലെ സ്ഥാനമൊഴിയുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ആരായിരിക്കും എന്ന ആകാംഷയിലാണ് ആരാധകര്‍.

 photo-

വെടിക്കെട്ട് ബാറ്റ്സ്മാനായ വീരേന്ദർ സേവാഗാണ് കോച്ചാകാൻ സാധ്യത കൽപ്പിക്കുന്നവരിൽ മുമ്പൻ. ഐ പി എല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകനാണ് സേവാഗ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ കോച്ചായ ഓസ്ട്രേലിയക്കാരൻ‌ ടോം മൂഡി, ലാല്‍ചന്ദ് രജ്പുത്, ഇംഗ്ളണ്ടിന്റെ റിച്ചാർഡ് പൈബസ്, മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ് എന്നിവരും കോച്ചിന്റെ സ്ഥാനത്തേക്കുണ്ട്.

Story first published: Wednesday, June 21, 2017, 17:38 [IST]
Other articles published on Jun 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+