For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ 10 വിക്കറ്റ് നേടിയേനെ: അനില്‍ കുംബ്ലെ

മുംബൈ: ഇന്ത്യയുടെ ഇതിഹാസ സ്പിന്നറാണ് അനില്‍ കുംബ്ലെ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് നേടിയ ഏക താരം,ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍, ഇങ്ങനെ റെക്കോഡുകളുടെ നീണ്ട നിരതന്നെയുണ്ട് കുംബ്ലെയുടെ പേരില്‍. ഇതിഹാസങ്ങള്‍ കളിച്ചിരുന്ന സുവര്‍ണ്ണ കാലത്താണ് കുംബ്ലെയുടെ ഈ നേട്ടങ്ങളെന്നത് അദ്ദേഹത്തെ കൂടുതല്‍ മഹാനാക്കുന്നു. ഇന്ത്യയുടെ ഇതിഹാസം എന്ന സംശയിക്കാതെ വിളിക്കാന്‍ സാധിക്കുന്ന കുംബ്ലെ തന്റെ ക്രിക്കറ്റ് കരിയറിലെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്. അന്നത്തെ സാങ്കേതിക വിദ്യയുടെ കുറവുകള്‍ ചൂണ്ടിക്കാട്ടിയാണ് കുംബ്ലെ തന്റെ അഭിപ്രായം പങ്കുവെച്ചത്. ഡിആര്‍എസ് വിത്ത് ആഷ് എന്ന് രവിചന്ദ്ര അശ്വിനുമായുള്ള യുട്യൂബ് ഷോയിലൂടെയാണ് കുംബ്ലെ ഡിആര്‍ എസിനെക്കുറിച്ച് പ്രതികരിച്ചത്.

'പാകിസ്താനെതിരായ മത്സരത്തില്‍ ചായക്ക് പിരിയുമ്പോള്‍ പാകിസ്താന്റെ ആറ് വിക്കറ്റും ഞാനാണ് വീഴ്ത്തിയത്. ചായക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ അല്‍പ്പം ക്ഷീണിതനായിരുന്നു. കാരണം ഉച്ചഭക്ഷണത്തിന് ശേഷം ചായക്ക് പിരിയുന്നവരെ ഞാന്‍ ഓവറുകള്‍ എറിഞ്ഞിരുന്നു. എന്നാല്‍ ആദ്യത്തെ സ്‌പെല്ലിനെക്കാളും മികച്ച അവസരമാണ് രണ്ടാമത്തെ സ്‌പെല്ലില്‍ ഉള്ളതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ 10 വിക്കറ്റും ഞാന്‍ തന്നെ വീഴ്ത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'-അനില്‍ കുംബ്ലെ പറഞ്ഞു. പലപ്പോഴും തര്‍ക്കങ്ങള്‍ക്കിടയാക്കുന്ന വിധിം അംപയറില്‍ നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്നത്തെപ്പോലെ അന്ന് ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ 10 വിക്കറ്റ് നേട്ടം ചിലപ്പോള്‍ നേരത്തെ സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.

anilkumble

ആരാധകരുടെ പിന്തുണയും പ്രാര്‍ത്ഥനയും 10 വിക്കറ്റ് വീഴ്ത്താന്‍ തുണയായി. എല്ലാവരും എനിക്കുവേണ്ടി ആര്‍പ്പുവിളിക്കുകയായിരുന്നു. ജവഗന്‍ ശ്രീനാഥിനോടാണ് നന്ദി പറയേണ്ടത്. ഞാന്‍ അവസാന വിക്കറ്റ് നേടുന്നതിന് തൊട്ടുമുമ്പുള്ള ഓവര്‍ എറിഞ്ഞത് ജവഗന്‍ ശ്രീനാഥാണ്. അതായിരിക്കും അദ്ദേഹം എറിഞ്ഞതില്‍ ഏറ്റവും പ്രയാസം നേരിട്ട ഓവറെന്നാണ് ഞാന്‍ കരുതുന്നത്. അന്ന് വസിം അക്രത്തില്‍ നിന്ന് വഖാര്‍ യൂനിസിനെ സ്‌ട്രൈക്കിലേക്കെത്തിക്കാന്‍ ഞാന്‍ പലവഴിയും നോക്കി എന്നാല്‍ അക്രം സിംഗിള്‍ എടുക്കില്ലെന്ന് ഉറപ്പായതോടെ പിന്നെ അക്രത്തിനായി തന്ത്രം മെനഞ്ഞെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കുവേണ്ടി 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റും 271 ഏകദിനത്തില്‍ നിന്ന് 337 വിക്കറ്റുമാണ് കുംബ്ലെ നേടിയത്. 42 ഐപിഎല്ലില്‍ നിന്നായി 45 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യയുടെ പരിശീലകനായും കുംബ്ലെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story first published: Saturday, August 1, 2020, 14:58 [IST]
Other articles published on Aug 1, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+