Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഇലവന്‍; കോലിയെ ഒഴിവാക്കിയത് വൈരാഗ്യം മൂലോ? കുംബ്ലെയുടെ വെളിപ്പെടുത്തല്‍

ബെംഗളുരു: ഐപിഎല്ലിന്റെ 12ാം സീസണ്‍ ലീഗ് മത്സരങ്ങള്‍ അവസാനിച്ചശേഷം മികച്ച പതിനൊന്ന് കളിക്കാരെ ഉള്‍പ്പെടുത്തി മുന്‍താരം അനില്‍ കുംബ്ലെ ഒരു ടീമിനെ പ്രഖ്യാപിച്ചിരുന്നു. സീസണിലെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുംബ്ലെ തന്റെ ഡ്രീം ഇലവനെ തെരഞ്ഞെടുത്തത്. എന്നാല്‍, അതില്‍ സൂപ്പര്‍താരം വിരാട് കോലിയെ ഒഴിവാക്കിയത് ഏറെ വിവാദത്തിന് ഇടയാക്കുകയും ചെയ്തു.

ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നറും കോച്ചുമായിരുന്ന അനില്‍ കുംബ്ലെ ഐപിഎല്ലിന്റെ ആദ്യ മൂന്നു സീസണുകളില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു. 2009ല്‍ ടീം ഫൈനലിലെത്തിയപ്പോള്‍ കുംബ്ലെയായിരുന്നു നായകന്‍. എന്നാല്‍, കുംബ്ലെയുടെ ഇലവനില്‍ ബാംഗ്ലൂരിന്റെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലി ഇടംപിടിച്ചതുമില്ല.

വിരാട് കോലിയെ ഒഴിവാക്കി

വിരാട് കോലിയെ ഒഴിവാക്കി

തന്റെ കീഴില്‍ ഇന്ത്യന്‍ ക്യാപ്റ്റനും ആര്‍സിബിയുടെ ക്യാപ്റ്റനുമായ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ വിരാട് കോലിയെ കുംബ്ലെ ഒഴിവാക്കിയത് സോഷ്യല്‍ മീഡിയയില്‍ ആരാധകരെ രോഷത്തിലാക്കി. കോലി സാമാന്യം നല്ല രീതിയില്‍ സീസണില്‍ കളിച്ചിട്ടും ഒഴിവാക്കയത് മുന്‍ വൈരാഗ്യം മൂലമാണെന്നുപോലും ചിലര്‍ ആരോപിക്കുകയുണ്ടായി.

കോലിക്കു പകരം ശ്രേയസ് അയ്യര്‍

കോലിക്കു പകരം ശ്രേയസ് അയ്യര്‍

വിരാട് കോലിയെ ഒഴിവക്കിയതിന് അനില്‍ കുംബ്ലെയ്ക്ക് വ്യക്തമായ കാരണങ്ങളുണ്ട്. കോലിക്കു പകരം ശ്രേയസ് അയ്യരെയായിരുന്നു മൂന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ശ്രേയസ് ദില്ലിയിലെ പ്രതികൂലമായ പിച്ചില്‍ കളിച്ചതാണ് താരത്തിന് മേല്‍ക്കൈ നല്‍കാന്‍ കാരണമെന്ന് കുംബ്ലെ പറഞ്ഞു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കളിച്ച യുവതാരമെന്ന നിലയിലാണ് ശ്രേയസ്സിനെ മൂന്നാം നമ്പറിയില്‍ തെരഞ്ഞെടുത്തതെന്നും കുംബ്ലെ വ്യക്തമാക്കി.

ഋഷഭ് പന്തും ടീമില്‍

ഋഷഭ് പന്തും ടീമില്‍

വിരാട് കോലി, ശ്രേയസ് അയ്യര്‍, എംഎസ് ധോണി എന്നിവരാണ് മൂന്നുമുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍ മനസില്‍ കണ്ടത്. എന്നാല്‍, ഇടംകൈയ്യനായ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തേണ്ടതിനൊല്‍ മറ്റൊരാളെ ഒഴിവാക്കി. ഡല്‍ഹിക്കുവേണ്ടി നന്നായാണ് പന്ത് കളിച്ചത്. വാര്‍ണറും കെഎല്‍ രാഹുലും തന്നെയാണ് മികച്ച ഓപ്പണര്‍മാരെന്നും കുംബ്ലെ പറയുന്നുണ്ട്.

രോഹിത്തിനും ധവാനും ഇടമില്ല

രോഹിത്തിനും ധവാനും ഇടമില്ല

12 മത്സരങ്ങളില്‍ നിന്നും 692 റണ്‍സോടെ വാര്‍ണര്‍ ടോപ്സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ഉറപ്പിച്ചപ്പോള്‍ 593 റണ്‍സുമായാണ് രാഹുല്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. കോലിയെ മാത്രമല്ല മുംബൈ ഇന്ത്യന്‍ നായകനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയെയും കുംബ്ലെ തഴഞ്ഞിരുന്നു. ശിഖര്‍ ധവാനെയും അദ്ദേഹം പരിഗണിച്ചില്ല.

കുംബ്ലെയുടെ ഐപിഎല്‍ ഇലവന്‍

കുംബ്ലെയുടെ ഐപിഎല്‍ ഇലവന്‍

ടീമിന്റെ നായകനായി കുംബ്ലെ തിരഞ്ഞെടുത്തത് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയെയാണ്. ടീം അംഗങ്ങള്‍, എംഎസ് ധോണി (ക്യാപ്റ്റന്‍, ചെന്നൈ സൂപ്പര്‍കിങ്സ്), ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്സ് ഹൈദരാബാദ്), ലോകേഷ് രാഹുല്‍ (കിങ്സ് ഇലവന്‍ പഞ്ചാബ്), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഹര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്), ഇമ്രാന്‍ താഹിര്‍ (ചെന്നൈ സൂപ്പര്‍ കിങ്സ്), ശ്രേയസ് ഗോപാല്‍ (രാജസ്ഥാന്‍ റോയല്‍സ്), കാഗിസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).


Story first published: Sunday, May 12, 2019, 11:17 [IST]
Other articles published on May 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+