Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ കോച്ചാകാന്‍ മത്സരം മുറുകുന്നു; കുംബ്ലെയും രംഗത്ത്, ശാസ്ത്രിക്ക് പണികിട്ടും?

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഇതിഹാസ താരം അനില്‍ കുംബ്ലെയും രംഗത്ത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ അനില്‍ കുംബ്ലെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ള ബൗളറുമാണ്. ബാറ്റിംഗില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്താണോ ഇന്ത്യയ്ക്ക് ബൗളിംഗില്‍ അതാണ് അനില്‍ കുംബ്ലെ. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളുടെ മെന്ററായ പരിചയവും കുംബ്ലെയ്ക്കുണ്ട്.

ഇന്ത്യന്‍ ടീമിന്റെ ചീഫ് കോച്ച് സ്ഥാനത്തേക്ക് അനില്‍ കുംബ്ലെ ബി സി സി ഐക്ക് അപേക്ഷ സമര്‍പ്പിച്ചു. ബി സി സി ഐ വൃത്തങ്ങള്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഐ പി എല്‍ ടീമുകളുടെ മെന്ററായ പരിചയം കുംബ്ലെയ്ക്ക് ഗുണം ചെയ്യുമെന്നാണ് അറിയുന്നത്. കുംബ്ലെയ്ക്ക് ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവില്‍ ആര്‍ക്കും സംശയം ഉണ്ടാകാന്‍ വഴിയില്ല - ബി സി സി ഐ ഭാരവാഹിയായ ഒരാള്‍ പറഞ്ഞു.

മുന്‍ ക്യാപ്റ്റന്‍മാരായ രവിശാസ്ത്രി, സന്ദീപ് പട്ടീല്‍, മുന്‍ കര്‍ണാടക ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദ് തുടങ്ങിയവര്‍ അടക്കം 57 പേരാണ് ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് ഇതുവരെയായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍ ആയിരുന്ന രവിശാസ്ത്രി, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ എന്നിവരാണ് കൂട്ടത്തിലെ പ്രമുഖര്‍.

അനില്‍ കുംബ്ലെ കൂടെ രംഗത്തെത്തുന്നതോടെ ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചാകാനുള്ള മത്സരം കൊഴുക്കും. രവി ശാസ്ത്രി, സന്ദീപ് പാട്ടീല്‍ എന്നിവരെക്കാള്‍ സാധ്യത അനില്‍ കുംബ്ലെയ്ക്കാണ് എന്ന് കരുതുന്നവരാണ് കൂടുതല്‍. കരിയറിന്റെ അവസാന ഘട്ടത്തില്‍ മാത്രം ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം കിട്ടിയ കുംബ്ലെ മാന്യമായ റെക്കോര്‍ഡിന് ഉടമയാണ്. ടെസ്റ്റില്‍ 619ഉം ഏകദിനത്തില്‍ 337 ഉം വിക്കറ്റുകള്‍ കുംബ്ലെയുടെ പേരിലുണ്ട്.

Story first published: Tuesday, June 14, 2016, 8:24 [IST]
Other articles published on Jun 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+