Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനെ പുറത്തിരുത്തിയാലും ഗുർനൂർ കളിക്കണം! സായ് സുദർശൻ വേണ്ട; കുംബ്ലെയുടെ ഞെട്ടിക്കുന്ന ഇന്ത്യൻ ഇലവൻ

ഐപിഎൽ ആവേശത്തിന് പിന്നാലെ ക്രിക്കറ്റ് ലോകം ഇനി ടെസ്റ്റ് മത്സരങ്ങളുടെ ചൂടിലേക്ക് മാറുകയാണ്. ജൂൺ 6 ശനിയാഴ്ച മുതൽ ന്യൂ ചണ്ഡീഗഡിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും ഇതിഹാസ സ്പിന്നറുമായ അനിൽ കുംബ്ലെ. സ്റ്റാർ സ്പോർട്സിന്റെ 'ഫോളോ ദി ബ്ലൂസ്' എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് കുംബ്ലെ തന്റെ പ്രവചനം നടത്തിയത്. ടീമിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ഉൾപ്പെടുത്തിയ കുംബ്ലെ, പേസ് ബൗളിംഗിൽ പ്രസീദ്ധ് കൃഷ്ണയെക്കാൾ മുൻഗണന ഗുർനൂർ ബ്രാറിന് നൽകണമെന്നും അഭിപ്രായപ്പെട്ടു.

മൂന്നാം നമ്പറിൽ സായ് സുദർശന് പകരം ദേവ്ദത്ത് പടിക്കൽ!

ചേതേശ്വർ പുജാര ടീമിന് പുറത്തായതിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലെ മൂന്നാം നമ്പർ സ്ഥാനം വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണെന്ന് കുംബ്ലെ നിരീക്ഷിച്ചു. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവർക്കെതിരെയുള്ള പരമ്പരകളിൽ സായ് സുദർശന് ഈ സ്ഥാനത്ത് അവസരം നൽകിയിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനെതിരെ സായ് സുദർശന് പകരം മലയാളി താരം ദേവ്ദത്ത് പടിക്കൽ മൂന്നാം നമ്പറിൽ ഇറങ്ങണമെന്നാണ് കുംബ്ലെയുടെ പക്ഷം.

anil-kumble-1

"രാഹുൽ ദ്രാവിഡും ചേതേശ്വർ പുജാരയും കഴിഞ്ഞ 30 വർഷത്തോളമായി ഭരിച്ച നമ്പറാണ് അത്. അതിനുശേഷം സായ് സുദർശന് അവസരം നൽകിയെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും അത് കൃത്യമായി വർക്ക് ആയില്ല. അതുകൊണ്ട് ദേവ്ദത്ത് പടിക്കൽ മൂന്നാം നമ്പറിൽ കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഓസ്‌ട്രേലിയയിൽ ആ സ്ഥാനത്ത് കളിച്ച് അവൻ അർധസെഞ്ചുറി നേടിയിട്ടുണ്ട്, ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോമിലാണ്. അതുകൊണ്ട് പടിക്കലിനെ മൂന്നാം നമ്പറിൽ ഒന്ന് പരീക്ഷിക്കാവുന്നതാണ്."

യുവതാരങ്ങൾക്ക് മുൻഗണന; പ്രസീദ്ധിന് വിശ്രമം

ബൗളിംഗ് നിരയിൽ വമ്പൻ മാറ്റങ്ങളാണ് കുംബ്ലെ നിർദ്ദേശിക്കുന്നത്. പേസ് ബൗളിംഗിൽ സീനിയർ താരം മുഹമ്മദ് സിറാജിനൊപ്പം യുവതാരം ഗുർനൂർ ബ്രാറിനെ കളിപ്പിക്കണമെന്നാണ് കുംബ്ലെയുടെ അഭിപ്രായം.

"രണ്ട് സ്പിന്നർമാരായി കുൽദീപ് യാദവും ഹർഷ് ദുബെയും ഉറപ്പായും ഉണ്ടാകണം. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ വെറുമൊരു ബാക്കപ്പ് ബൗളറായി കാണാതെ മൂന്നാം പേസറായി കൃത്യമായി ഉപയോഗിക്കണം. ഗുർനൂർ ബ്രാറിനെ ടീമിൽ എടുത്തിട്ടുണ്ടെങ്കിൽ അവന് കളിക്കാൻ അവസരം നൽകണം. അതിന്റെ ഭാഗമായി പ്രസീദ്ധ് കൃഷ്ണയ്ക്ക് അവസരം നഷ്ടമായാൽ പോലും അതിൽ തെറ്റില്ല, പ്രസീദ്ധിന് ചെറിയൊരു ബ്രേക്ക് നൽകി സിറാജും ഗുർനൂറും കളിക്കട്ടെ."

വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ആറാം നമ്പറിൽ ഒരു പ്രോപ്പർ ബാറ്ററായും അഞ്ചാം ബൗളിംഗ് ഓപ്ഷനായും കളിപ്പിക്കാമെന്ന കൗതുകകരമായ നിരീക്ഷണവും കുംബ്ലെ പങ്കുവെച്ചു.

അനിൽ കുംബ്ലെ തിരഞ്ഞെടുത്ത ഇന്ത്യൻ ടെസ്റ്റ് ഇലവൻ (IND XI for AFG Test):

കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ദേവ്ദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ, കുൽദീപ് യാദ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്.

Story first published: Wednesday, June 3, 2026, 9:28 [IST]
Other articles published on Jun 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+