Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇതാ കുംബ്ലെയുടെ ഡ്രീം ടീം... കോലി പുറത്ത്!! രോഹിത്തുമില്ല, ധോണി നയിക്കും

കോലി പുറത്ത്!! രോഹിത്തുമില്ല, ധോണി നയിക്കും

ബെംഗളൂരു: ഐപിഎല്ലിന്റെ 12ാം സീസണ്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. ഇനി രണ്ടു മല്‍സരങ്ങള്‍ മാത്രമാണ് സീസണില്‍ ബാക്കിയുള്ളത്. ഇന്നു രാത്രി നടക്കുന്ന സെമി ഫൈനലിനു തുല്യമായ ക്വാളിഫയര്‍ 2വില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ഏറ്റുമുട്ടും. ഈ മല്‍സരത്തിലെ വിജയികളാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍.

ഈ സീസണിലെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ ഡ്രീം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നറും കോച്ചുമായിരുന്ന അനില്‍ കുംബ്ലെ. ഐപിഎല്ലിന്റെ ആദ്യ മൂന്നു സീസണുകളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2009ല്‍ ടീം ഫൈനലിലെത്തിയപ്പോള്‍ കുംബ്ലെയായിരുന്നു നായകന്‍.

കോലിക്ക് ഇടമില്ല

കോലിക്ക് ഇടമില്ല

തന്റെ മുന്‍ ടീമംഗവും ഇപ്പോള്‍ ആര്‍സിബിയുടെ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കു കുംബ്ലെയുടെ സ്വപ്‌ന ഇലവനില്‍ ഇടം പിടിക്കാനായില്ല. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഈ സീസണില്‍ ആര്‍സിബി ഫിനിഷ് ചെയ്തത്. കോലിക്കാവട്ടെ തന്റെ യഥാര്‍ഥ മികവിലേക്കുയരാനും ഈ സീസണില്‍ കഴിഞ്ഞിരുന്നില്ല.
കോലി മാത്രമല്ല മുംബൈ ഇന്ത്യന്‍ നായകനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയെയും കുംബ്ലെ തഴഞ്ഞു. ഇന്ത്യയുടെ മറ്റൊരു ഓപ്പണറും ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ ശിഖര്‍ ധവാനെയും അദ്ദേഹം പരിഗണിച്ചില്ല.

രാഹുലും വാര്‍ണറും ഓപ്പണര്‍മാര്‍

രാഹുലും വാര്‍ണറും ഓപ്പണര്‍മാര്‍

കുംബ്ലെയുടെ ഡ്രീം ഇലവന്‍ ടീമിന്റെ ഓപ്പണര്‍മാര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ലോകേഷ് രാഹുലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണറുമാണ്. ഇരുവരും തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി ഗംഭീര പ്രകടനമാണ് ഇത്തവണ നടത്തിയത്.
നിലവില്‍ റണ്‍വേട്ടയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ വാര്‍ണറും രാഹുലുമാണുള്ളത്. 12 മല്‍സരങ്ങളില്‍ നിന്നും 692 റണ്‍സോടെ വാര്‍ണര്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ഉറപ്പിച്ചപ്പോള്‍ 593 റണ്‍സുമായാണ് രാഹുല്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.

ധോണി നയിക്കും

ധോണി നയിക്കും

ടീമിന്റെ നായകനായി കുംബ്ലെ തിരഞ്ഞെടുത്തത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയെയാണ്. ധോണി തന്നെയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരും കുംബ്ലെയുടെ ഇലവനിലുണ്ട്.
മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദിക് പാണ്ഡ്യ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍ എന്നിവരാണ് ടീമിലെ മറ്റു കളിക്കാര്‍.

കുംബ്ലെയുടെ ഡ്രീം ഇലവന്‍

കുംബ്ലെയുടെ ഡ്രീം ഇലവന്‍

എംഎസ് ധോണി (ക്യാപ്റ്റന്‍, ചെന്നൈ സൂപ്പര്‍കിങ്‌സ്), ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ലോകേഷ് രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഹര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), ഇമ്രാന്‍ താഹിര്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ശ്രേയസ് ഗോപാല്‍ (രാജസ്ഥാന്‍ റോയല്‍സ്), കാഗിസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).

Story first published: Friday, May 10, 2019, 12:21 [IST]
Other articles published on May 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+