വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടുത്ത സീസണിലും അശ്വിനോ ക്യാപ്റ്റന്‍? അനില്‍ കുംബ്ലെ പറയും ഉത്തരം

ബെംഗളൂരു: ആദ്യം കേട്ടു കിങ്‌സ് ഇലവന്‍ പഞ്ചാബ് രവിചന്ദ്രന്‍ അശ്വിനെ ഉപേക്ഷിക്കുമെന്ന്. കഴിഞ്ഞ രണ്ടു സീസണിലും അശ്വിന്റെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കിങ്‌സ് ഇലവന്‍ മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ടീമിനെ ഉയരങ്ങളിലെത്തിക്കാന്‍ അശ്വിന് കഴിഞ്ഞില്ല. രണ്ടു സീസണിലും തകര്‍പ്പന്‍ തുടക്കം ലഭിച്ചതിന് ശേഷമാണ് ടീം താഴേക്ക് അധഃപതിച്ചത്.

ദില്ലി ക്യാപിറ്റൽസിന് താത്പര്യം

ഈ സ്ഥിതി മാറണം. പോംവഴി ആലോചിച്ചപ്പോള്‍ അശ്വിനെ മറ്റൊരു ടീമിന് വില്‍ക്കുന്നതാണ് ബുദ്ധിയെന്ന് ബോര്‍ഡ് അംഗങ്ങള്‍ക്ക് തോന്നി. ഇതിനിടയിലാണ് അശ്വിനെ വാങ്ങാന്‍ ദില്ലി ക്യാപിറ്റല്‍സ് താത്പര്യം അറിയിച്ചതും. പക്ഷെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ സഹ ഉടമ നെസ് വാഡിയയും പുതിയ പരിശീലകന്‍ അനില്‍ കുംബ്ലെയും ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. ഇതോടെയാണ് അശ്വിനെ വില്‍ക്കാനുള്ള ആലോചന മാനേജ്‌മെന്റ് മതിയാക്കിയത്.

ക്യാപ്റ്റനായി തുടരുമോ?

അടുത്ത സീസണിലും പഞ്ചാബിനായിത്തന്നെ താരം കളിക്കും. പക്ഷെ അശ്വിന്‍ ക്യാപ്റ്റനായി തുടരുമോ? സംശയമാണ്. കിങ്‌സ് ഇലവനായി മറ്റു ചില പദ്ധതികളാണ് കുംബ്ലെയുടെ മനസ്സില്‍. പുതിയ സീസണില്‍ അശ്വിനെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇനിയും അഞ്ചു മാസങ്ങളുണ്ട് ഐപിഎല്ലിനായി. ഇതിനിടയ്ക്ക് താര ലേലവും നടക്കും. ശക്തമായ ടീമിനെ വാര്‍ത്തെടുക്കാനാണ് ഇപ്പോള്‍ മാനേജ്‌മെന്റിന്റെ ശ്രമമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അനില്‍ കുംബ്ലെ വ്യക്തമാക്കി.

നിരാശയുണ്ട്

ഡിംസബര്‍ 19 -ന് കൊല്‍ക്കത്തയില്‍ വെച്ചാണ് ഐപില്‍ താര ലേലം നടക്കുക. അശ്വിനോടുള്ള മതിപ്പ് ടീം മാനേജ്‌മെന്റിന് നഷ്ടപ്പെട്ടിട്ടില്ല. ഇതേസമയം, കഴിഞ്ഞ രണ്ടു സീസണിലും ഉദ്ദേശിച്ച ഫലം ടീം കാഴ്ച്ചവെക്കാഞ്ഞതില്‍ ബോര്‍ഡിന് നിരാശയുമുണ്ടെന്ന് കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ ഭാവി... ഇനിയും കളിക്കുമോ? ഗാംഗുലിയുടെ പ്രതികരണം, ആദ്യം അതറിയട്ടെ

ടീം ശക്തരാണ്

ഐപിഎല്ലില്‍ ഇതുവരെ ഒരുതവണ പോലും കിരീടമുയര്‍ത്താത്ത ടീമുകളില്‍ ഒന്നാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. 12 വര്‍ഷം കളിച്ചിട്ടും രണ്ടു പ്രാവശ്യം മാത്രമാണ് ടീം ആദ്യ നാലിലെത്തിയത്. 2014 -ല്‍ രണ്ടാം സ്ഥാനക്കാരായിരുന്നു പഞ്ചാബ്. കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, ക്രിസ് ഗെയ്ല്‍, സാം കറന്‍, നിക്കോളാസ് പൂരന്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയ വന്‍ മരങ്ങള്‍ ടീമിലുണ്ടായിട്ടും ടീമിന് മികവ് കാട്ടാനാവുന്നില്ല.

അനുപാടവം ഒരിത്തിരി കൂടി

ശക്തമായ ടീം തന്നെയാണ് കിങ്‌സ് ഇലവന്‍ ഇപ്പോഴും. പക്ഷെ അനുഭവപാടവം ഒരിത്തിരി കൂടി വേണമെന്ന് കുംബ്ലെ അഭിപ്രായപ്പെടുന്നു. കുംബ്ലെയുടെ കാലഘട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും മികച്ച പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ച്ചവെച്ചിട്ടുള്ളത്. ഇതേ കുംബ്ലെ മാജിക്കിലാണ് ഇപ്പോള്‍ കിങ്‌സ് ഇലവന്റെയും പ്രതീക്ഷ.

Story first published: Thursday, October 17, 2019, 15:56 [IST]
Other articles published on Oct 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X