കുംബ്ലെ കോച്ചാകുന്നതല്ല പ്രശ്‌നം.. രവി ശാസ്ത്രിയുടെ കമന്ററി ഇനിയും സഹിക്കണ്ടേ...!
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ സ്ഥാനമേല്‍ക്കുകയാണ്. മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയെ മറികടന്ന് കുംബ്ലെ കോച്ചാകുമ്പോള്‍ ആരാധകര്‍ രണ്ടുതട്ടിലാണ്. ചിലര്‍ സന്തോഷിക്കുന്നത് കുംബ്ലെ കോച്ചായത് കൊണ്ട് രവി ശാസ്ത്രിക്ക് തന്റെ പ്രധാന പണിയായ കമന്ററിയിലേക്ക് തിരിച്ചെത്തുമല്ലോ എന്നോര്‍ത്താണ്. മറ്റ് ചിലരാകട്ടെ നേരെ തിരിച്ചും, ഇനി കമന്ററിയില്‍ രവി ശാസ്ത്രിയെ സഹിക്കേണ്ടി വരുമല്ലോ എന്നതാണ് അവരുടെ ദുഖം.
സംഗതി എന്തായാലും രാജ്യത്തെ പോപ്പുലര്‍ കമന്റേറ്റര്‍മാരില്‍ ഒരാണ് രവി ശാസ്ത്രി. കളി ലൈവായി പറയുന്നതില്‍ മാത്രമല്ല, സമ്മാന വിതരണച്ചടങ്ങിലും പിച്ച് പരിചയപ്പെടുത്തുന്നതിലും രവി ശാസ്ത്രിക്ക് തന്റേതായ ഒരു ശൈലിയുണ്ട്. ധോണി ഫിനിഷസ് ഇറ്റ് ഓഫ് ഇന്‍ സ്റ്റൈല്‍.. മാഗ്നിഫിസന്റ് ഹിറ്റ് ഇന്റു ദ ക്രൗഡ്.. ഇന്ത്യ ലിഫ്റ്റ്‌സ് ദ വേള്‍ഡ് കപ്പ് ആഫ്റ്റര്‍ 28 ഇയേഴ്‌സ്.. - 2011 ലോകകപ്പില്‍ ധോണി ഇന്ത്യയെ ജയിപ്പിച്ചപ്പോള്‍ രവി ശാസ്ത്രിയായിരുന്നു കമന്ററി ബോക്‌സില്‍.

രവി ശാസ്ത്രിയുടെ കമന്ററി വളരെ ബോറാണ് എന്ന് പറയുന്നവരും കുറവല്ല. പ്രത്യേകിച്ച് തുടക്കത്തിലെ വെല്‍ക്കം.. ആര്‍ യു റെഡി ചെന്നൈ..... പോലുള്ള അലര്‍ച്ചകള്‍. നല്ല വാര്‍ത്ത എന്ന് പറയുന്നത് അനില്‍ കുംബ്ലെ കോച്ചാകുന്നു എന്നതും മോശം ന്യൂസ് എന്ന് പറയുന്നത് രവി ശാസ്ത്രി കമന്ററിയിലേക്ക് തിരിച്ചുവരുന്നു എന്നതുമാണ് എന്നാണ് ബി സി സി ഐ തീരുമാനത്തെ ട്വിറ്ററില്‍ ക്രിക്കറ്റ് ആരാധകര്‍ ട്രോള്‍ ചെയ്യുന്നത്.
ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി രവി ശാസ്ത്രി ക്രിക്കറ്റ് കമന്ററിയില്‍ നിന്നും താല്‍ക്കാലികാമായി വിട്ടുനിന്നിരുന്നു. ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടതോടെ ഐ പി എല്ലില്‍ ശാസ്ത്രി കമന്ററിയുമായി എത്തി. ഹര്‍ഷ ഭോഗ്ലെ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും മികച്ച കമന്റേറ്ററായി ക്രിക്കറ്റ് ആരാധകര്‍ പറയാറുള്ളത് രവി ശാസ്ത്രിയെ ആണ്. ഗാവസ്‌കര്‍, സിദ്ധു, കപില്‍ ദേവ്, സഞ്ജയ് മഞ്ജരേക്കര്‍, ആകാശ് ചോപ്ര, ശിവരാമകൃഷ്ണന്‍ എന്നിങ്ങനെ പോകുന്നു പ്രമുഖ ഇന്ത്യന്‍ കമന്റേറ്റര്‍മാരുടെ നിര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications