വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് തിളങ്ങാന്‍ തുപ്പല്‍ വേണ്ട... ശുപാര്‍ശ ചെയ്ത് കുംബ്ലെയുടെ കമ്മിറ്റി, ഇനി ഐസിസി തീരുമാനിക്കും

കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നാണിത്

ദുബായ്: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ക്രിക്കറ്റിലും പുകതിയ മാറ്റങ്ങള്‍ക്കു തുടക്കമിടാനൊരുങ്ങുകയാണ് ഐസിസി. ഇതിന്റെ ഭാഗമായി ഇത്രയും കാലമായി ബൗളര്‍മാര്‍ പിന്തുടര്‍ന്നു കൊണ്ടിരുന്ന ശീലത്തിന് വിലക്ക് വന്നേക്കും. തുപ്പല്‍ തൊട്ട് പന്ത് മിനുക്കുന്നത് വിലക്കണമെന്ന് ഐസിസിയോടു ശുപാര്‍ശ ചെയ്തിരിക്കുകയാണ് അനില്‍ കുംബ്ലെയ്ക്കു കീഴിലുള്ള ക്രിക്കറ്റ് കമ്മിറ്റി. ഇനി ഇവ ഐസിസി അംഗീകരിച്ചാല്‍ ബൗൗളര്‍മാര്‍ക്കു തുപ്പല്‍ ഉപയോഗിച്ച് പന്ത് വിലക്കുന്നതില്‍ നിന്നും വിലക്ക് വരും.

kumble

കൊറോണവൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും കുംബ്ലെയ്ക്കു കീഴിലുള്ള ക്രിക്കറ്റ് കമ്മിറ്റി ചര്‍ച്ച ചെയ്തു. ക്രിക്കറ്റ് പുനരാരംഭിച്ചാല്‍ മല്‍സരങ്ങളില്‍ നിഷ്പക്ഷരല്ലാത്ത അംപയര്‍മാരെയും റഫറിറെയും പരീക്ഷിക്കുന്നതിനെക്കുറിച്ചും കമ്മിറ്റി ചര്‍ച്ച നടത്തി. ഐസിസിയുടെ മെഡിക്കല്‍ ഉപദേശക സമിതിയുമായി ആലോചിച്ച ശേഷമാണ് പന്തില്‍ തുപ്പല്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ കുംബ്ലെയ്ക്കു കീഴിലുള്ള കമ്മിറ്റി തീരുമാനമെടുത്തത്.

ക്രിക്കറ്റിലേക്കു മടങ്ങിവരവ്.. ധോണിയെ കാത്ത് റെക്കോര്‍ഡുകള്‍, ഒന്ന് ഉറപ്പ്, രണ്ടെണ്ണം സംശയംക്രിക്കറ്റിലേക്കു മടങ്ങിവരവ്.. ധോണിയെ കാത്ത് റെക്കോര്‍ഡുകള്‍, ഒന്ന് ഉറപ്പ്, രണ്ടെണ്ണം സംശയം

വിജയ് എങ്ങനെ ലോകകപ്പ് ടീമിലെത്തി? പന്ത് വാട്ടര്‍ ബോയ് അല്ല, കോലിയുടെ പോക്ക് ശരിയല്ല- കൈഫ്വിജയ് എങ്ങനെ ലോകകപ്പ് ടീമിലെത്തി? പന്ത് വാട്ടര്‍ ബോയ് അല്ല, കോലിയുടെ പോക്ക് ശരിയല്ല- കൈഫ്

ടെസ്റ്റ് ക്രിക്കറ്റില്‍ പന്തിന് സ്വാഭാവികമായ സ്വിങ് ലഭിക്കുന്നതിനു വേണ്ടി തുപ്പല്‍ കൊണ്ട് മിനുക്കുന്നത് ബൗളര്‍മാര്‍ വളരെ മുമ്പ് തന്നെ ചെയ്തു പോരുന്ന ശീലമാണ്. തുപ്പല്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയാല്‍ അത് ബാറ്റ്‌സ്മാന്‍മാര്‍ക്കു മേല്‍ക്കൈ നല്‍കാന്‍ സഹായിക്കുമെന്ന് പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തുപ്പല്‍ ഉപയോഗിക്കുന്നത് ഇനിയും തുടര്‍ന്നാല്‍ അതു കൊറോണവൈറസ് വ്യാപനത്തിനു കാരണമാവുമെന്നും അതിനാല്‍ ഇനി നടക്കാനിരിക്കുന്ന മല്‍സരങ്ങളില്‍ ഇതു നിര്‍ത്തലാക്കണമെന്നുമാണ് ക്രിക്കറ്റ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പന്ത് മിനുക്കാന്‍ വിയര്‍പ്പ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും അതിലൂടെ വൈറസ് പകരില്ലെന്നും ക്രിക്കറ്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ക്രിക്കറ്റ് പുനരാരംഭിക്കുകയാണെങ്കില്‍ കളിക്കളത്തിലെ ശുചിത്വകാര്യങ്ങള്‍ ഇനിയുമേറം മെച്ചപ്പെടുതത്തണമെന്നും ക്രിക്കറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.

icc

നിലവിലെ ഐസിസി നിയമം അനുസരിച്ച് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ആതിഥേയ രാജ്യത്തിന്റെ മാച്ച് ഒഫീഷ്യല്‍സിനെ നിയമിക്കാറില്ല. എന്നാല്‍ കൊവിഡ്-19നെ തുടര്‍ന്നു യാത്രാ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദേശ മാച്ച് ഒഫീഷ്യല്‍സിനെ മല്‍സരങ്ങള്‍ക്കായി വ്യത്യസ്ത രാജ്യങ്ങളിലേക്കു അയക്കുകയെന്നത് ഐസിസിയെ സംബന്ധിച്ച് അസാധ്യമാണ്. ഇതേ തുടര്‍ന്നാണ് പ്രാദേശിക ഒഫീഷ്യല്‍സിനെ കുറച്ചു കാലത്തേക്കു മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ നിയോഗിക്കുന്നതിനെക്കുറിച്ച് ക്രിക്കറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്.

Story first published: Tuesday, May 19, 2020, 9:56 [IST]
Other articles published on May 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X