Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുംബ്ലെ ലോകത്തെ ബെസ്റ്റ് എന്ന് ഗാംഗുലി, ശാസ്ത്രിയുടെ അഭിമുഖം 'സ്‌കിപ്' ചെയ്തതിന് പിന്നില്‍...

ടീം ഇന്ത്യയുടെ പരിശീലകനായി കിട്ടാവുന്ന ലോകത്തെ ഏറ്റവും മികച്ചയാള്‍ അനില്‍ കുംബ്ലെയെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സ്പിന്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ കുംബ്ലെയെ ബി സി സി ഐ പരിശീലകനായി തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കുംബ്ലെ കോച്ചിന്റെ ജോലി ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് ഗാംഗുലിയുടെ കമന്റ്.

കുംബ്ലെയ്ക്ക് എല്ലാ ആശംസകളും. കുംബ്ലെ ലോകത്തെ ഏറ്റവും ബെസ്റ്റ് ആണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു ചാമ്പ്യനാണ് കുംബ്ലെ. വരും മാസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ കുംബ്ലെയ്ക്ക് കഴിയും - കൊല്‍ക്കത്തയില്‍ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവേ ഗാംഗുലി പറഞ്ഞു. ഗാംഗുലി, സച്ചിന്‍, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് ബി സി സി ഐക്ക് വേണ്ടി ഇന്ത്യന്‍ കോച്ചിനെ തിരഞ്ഞെടുത്തത്.

sourav-ganguly

പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിലും ഗാംഗുലിക്ക് ചിലത് പറയാനുണ്ട്. രവി ശാസ്ത്രിയെ അഭിമുഖം ചെയ്യുന്നതിന് മുമ്പായി ഗാംഗുലി കൊല്‍ക്കത്തയിലേക്ക് തിരിച്ചത് വന്‍ വിവാദമായിരുന്നു. തന്നോടുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഗാംഗുലി അഭിമുഖം ബഹിഷ്‌കരിച്ചത് എന്ന തരത്തിലാണ് രവി ശാസ്ത്രി ഇക്കാര്യത്തോട് പ്രതികരിച്ചത്.

എന്നാല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് താന്‍ അന്ന് നേരത്തെ ഇറങ്ങിയത് എന്നാണ് ഗാംഗുലി വിശദീകരിക്കുന്നത്. അന്ന് നേരത്തെ ഇറങ്ങുമെന്ന് താന്‍ ബി സി സി ഐയിലെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായ താനാണ് യോഗത്തില്‍ അധ്യക്ഷനായിരുന്നത്. അഭിമുഖം സ്‌കിപ് ചെയ്തതിന് പിന്നില്‍ രവി ശാസ്ത്രിയുമായുള്ള പ്രശ്‌നങ്ങളല്ല എന്ന് ഗാംഗുലി വീണ്ടും വ്യക്തമാക്കുകയാണ്.

Story first published: Thursday, June 30, 2016, 16:32 [IST]
Other articles published on Jun 30, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+