വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ കൃത്യ പ്രവചനവുമായി കുംബ്ലെ; കാലാവസ്ഥപോലും പ്രവചിച്ചുകളഞ്ഞു

ഇന്ത്യയുടെ പരമ്പര വിജയം പ്രവചിച്ചത് അനില്‍ കുംബ്ലെ മാത്രം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 എന്ന നിലയില്‍ നേടുമെന്ന് കൃത്യമായി പ്രവചിച്ചത് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെ മാത്രം. പല മുന്‍ താരങ്ങളും ഇന്ത്യ പരമ്പര നേടുമെന്ന് പ്രവചിച്ചിരുന്നെങ്കിലും കൃത്യമായ പ്രവചനവുമായി കുംബ്ലെ വേറിട്ടുനിന്നു. ഓസ്‌ട്രേലിയയിലെ കാലാവസ്ഥയെക്കുറിച്ചുപോലും കുംബ്ലെയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.

ബുംറയില്ലാതെ ടീം ഇന്ത്യ... ഓസീസ് ക്യാംപ് ആവേശത്തില്‍, കിവീസിനും ആശ്വാസം, പകരം ഇവരെത്തും


പരമ്പരയ്ക്ക് മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇന്ത്യയുടെ സാധ്യതകളെ കുംബ്ലെ വിലയിരുത്തിയത്. മത്സരത്തില്‍ കളി മഴ കളിക്കുമെന്നും അങ്ങിനെയായാല്‍ ഇന്ത്യ 2-1 എന്ന നിലയില്‍ പരമ്പര നേടുമെന്നുമായിരുന്നു കുംബ്ലെ അന്ന് പറഞ്ഞത്. അവസാന മത്സരം മഴമൂലം സമനിലയിലായതോടെ ഇന്ത്യ കുംബ്ലെയുടെ പ്രവചനത്തെ സാധൂകരിച്ച് 2-1 എന്ന നിലയില്‍ ചരിത്രനേട്ടത്തിലെത്തുകയും ചെയ്തു.

anil kumble

ഓസ്‌ട്രേലിയയില്‍ കാലാവസ്ഥ പ്രധാന ഘടകമാകും. എന്നാല്‍ ഇന്ത്യ പരമ്പര നേടുമെന്നുറപ്പാണ്. സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും പരമ്പര നേട്ടം കൈവിട്ടുപോയെങ്കിലും ഓസ്‌ട്രേലിയയില്‍ സുവര്‍ണാവസരമാണ്. ഇന്ത്യ അവസരം വിനിയോഗിക്കുമെന്നും കുംബ്ലെ പറഞ്ഞു. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ തോറ്റിരുന്നു. എന്നാല്‍, മെല്‍ബണില്‍ മൂന്നാം ടെസ്റ്റില്‍ ജയിക്കുകയും നാലാം ടെസ്റ്റ് സമനിലയിലാവുകയും ചെയ്തു.

71 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിനാണ് ഒടുവില്‍ പരമ്പരനേട്ടത്തോടെ വിരാമമാകുന്നത്. ഇത്രയും വര്‍ഷത്തിനിടെ 11 തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയെങ്കിലും പരമ്പര നേടാന്‍ കഴിഞ്ഞിരുന്നില്ല. 21 വിക്കറ്റെടുത്ത ബൗളര്‍ ജസ്പ്രീത് ബുംറയും 521 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുമാണ് പരമ്പര നേട്ടത്തില്‍ നിര്‍ണായകമായത്. ടീം ഒത്തൊരുമയോടെ നേടിയ വിജയമാണിതെന്നാണ് ക്യാപ്റ്റന്‍ വിരാട് കോലിയുടെയും പരിശീലകന്‍ രവിശാസ്ത്രിയുടെയും പ്രതികരണം.

Story first published: Tuesday, January 8, 2019, 11:50 [IST]
Other articles published on Jan 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X