For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിരിയാണി; ധോണിയും ടീമും ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയി

ഹൈദരാബാദ്: ബിരിയാണി പ്രശ്‌നത്തെ ചൊല്ലി ക്യാപ്റ്റന്‍ ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമംഗങ്ങളും ഹോട്ടലില്‍ നിന്നും ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരം കളിക്കാനായി ചെന്നൈയിലെത്തിയ ധോണിക്കും കൂട്ടര്‍ക്കുമാണ് വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായത്. ഹൈദരാബാദിലെ പ്രശസ്തമായ ഗ്രാന്‍ഡ് കകാടിയ ഹോട്ടിലിലായിരുന്നു ചെന്നൈ ടീം താമസിച്ചിരുന്നത്.

ഇന്ത്യന്‍ താരമായ അമ്പാട്ടി റായിഡു വീട്ടില്‍ നിന്നും കൊടുത്തുവിട്ട ഹൈദരാബാദി ബിരിയാണി കഴിക്കാന്‍ ഹോട്ടല്‍ അധികൃതര്‍ സമ്മതിക്കാത്തതാണ് ധോണിയെ ചൊടിപ്പിച്ചത്. ഹോട്ടലിന്റെ നിയമം അനുസരിച്ച് പുറത്തുനിന്നുള്ള ഭക്ഷണം അനുവദനീയമല്ല. എന്നാല്‍ ക്രിക്കറ്റ് താരങ്ങള്‍ അവരവരുടെ റൂമില്‍ ഇരുന്ന് ബിരിയാണി കഴിച്ചോട്ടെ എന്ന് ഹോട്ടല്‍ അധികൃതര്‍ സമ്മതിച്ചു.

dhoni

അത് പറ്റില്ല, ബോര്‍ഡ് റൂമില്‍ ഇരുന്ന് തന്നെ ബിരിയാണി കഴിക്കണം എന്നായി ധോണി. അത് അനുവദിക്കില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ബിരിയാണി കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഇവിടെ താമസിക്കുന്നുമില്ല എന്ന് പറഞ്ഞ് ചെന്നൈ ടീമംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഉടന്‍ തന്നെ ഹോട്ടല്‍ വെക്കേറ്റ് ചെയ്തു. താജ് കൃഷ്ണ ഹോട്ടലിലേക്കാണ് ചെന്നൈ ടീം താമസം മാറ്റിയത്.

ചെന്നൈ ടീം ഹോട്ടല്‍ വിട്ടു എന്നത് ശരിയാണ് എന്നും എന്നാല്‍ എന്താണ് കാരണം എന്ന് അറിയില്ല എന്നും ഗ്രാന്‍ഡ് കകാടിയ അധികൃതര്‍ പറഞ്ഞു. എന്തിനാണ് ഹോട്ടല്‍ വിട്ടതെന്ന് ചെന്നൈ ടീമിനോട് തന്നെ ചോദിക്കണം. ബിരിയാണിയാണോ ഹോട്ടല്‍ വിടാനുള്ള കാരണം എന്ന് വ്യക്തമല്ലെന്നും എന്തായാലും ധോണി തീരെ സന്തോഷവാനായിരുന്നില്ല എന്നും ബി സി സി ഐ ഉന്നതന്‍ സംഭവത്തോട് പ്രതികരിച്ചു.

Story first published: Friday, September 19, 2014, 16:46 [IST]
Other articles published on Sep 19, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+