Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കയ്ക്ക് ഇരട്ട പ്രഹരം; തോല്‍വിക്കു പിന്നാലെ മാത്യൂസും ഗമഗെയും പുറത്ത്

ഗ്രോസ് ഐസ്‌ലറ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ കനത്ത തോല്‍വിക്കു പിന്നാലെ ശ്രീലങ്കന്‍ ടീമിനു വീണ്ടും തിരിച്ചടി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കേ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസും ഫാസ്റ്റ് ബൗളര്‍ ലഹിരു ഗമഗെയും വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് പിന്‍മാറി.

angelo mathews lahiru

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് മാത്യൂസ് വിന്‍ഡീസ് വിട്ടത്. എന്നാല്‍, പരിക്കിനെ തുടര്‍ന്നാണ് ഗമഗെയുടെ പിന്‍മാറ്റം. ഇരു താരങ്ങളുടെയും അഭാവം ലങ്കയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മാത്യൂസിനും ഗമഗെയ്ക്കും പകരം ബാറ്റ്‌സ്മാന്‍ ധനുഷ്‌ക ഗുണതിലകയെയും ഓള്‍റൗണ്ടര്‍ ദാസുന്‍ ഷനാക്കയെയും ലങ്ക ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

Story first published: Wednesday, June 13, 2018, 16:49 [IST]
Other articles published on Jun 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+