Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: തന്നെ ബലിയാടാക്കുന്നു, ടീമിന് വേണ്ടെങ്കില്‍ വിരമിക്കാം!! തുറന്നടിച്ച് മാത്യൂസ്

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് രംഗത്തുവന്നു. ഏഷ്യാ കപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ ലങ്ക പുറത്തായതിനെ തുടര്‍ന്നു മാത്യൂസിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബോര്‍ഡിനെതിരേ താരം രംഗത്തുവന്നത്.

1

ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ മാത്രം ബലിയാടാക്കുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു. ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണ്. എന്നാല്‍ എല്ലാം കൂടി തന്റെ തലയില്‍ കെട്ടിവയ്ക്കരുത്. സെലക്റ്റര്‍മാരും മുഖ്യ കോച്ചുമെല്ലാം ചേര്‍ന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. ഇപ്പോള്‍ രാജിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെ തന്നെയാണ് സ്ഥാനമൊഴിയുന്നതെന്നും ബോര്‍ഡിന് അയച്ച രാജിക്കത്തില്‍ മാത്യൂസ് കുറിക്കുന്നു.

അഞ്ചു വര്‍ഷം എല്ലാ ഫോര്‍മാറ്റിലും തുടര്‍ച്ചയായി ലങ്കയെ നയിച്ച താന്‍ 2017 ജൂലൈയിലാണ് നായകസ്ഥാനമൊഴിഞ്ഞത്. താന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഏഷ്യാ കപ്പ് വിജയമുള്‍പ്പെടെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ പരമ്പരനേട്ടം കൈവരിക്കാനും ടീമിനായിട്ടുണ്ട്. താന്‍ സ്ഥാനമൊഴിഞ്ഞ ശേഷം ലങ്ക പലരെയും ക്യാപ്റ്റനായി പരീക്ഷിച്ചു. പക്ഷെ എല്ലാവരും പരാജയപ്പെട്ടു. തുടര്‍ന്നാണ് കോച്ച് അടുത്ത ലോകകപ്പ് വരെയെങ്കിലും ക്യാപ്റ്റനാവണമെന്ന അഭ്യര്‍ഥനയുമായി സമീപിച്ചത്. കുടുംബവും അടുത്ത സുഹൃത്തുക്കളുമെല്ലാം ഇതു വേണ്ടെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ രാജ്യത്തിന്റെ താല്‍പ്പര്യം മാനിച്ച് 2019ലെ ലോകകപ്പ് വരെ വീണ്ടും ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയായിരുന്നു. ഏകദിനം, ട്വന്റി20 എന്നിവയില്‍ ഇനി ടീമിന് തന്നെ ആവശ്യമില്ലെന്നു സെലക്റ്റര്‍മാര്‍ക്കും കോച്ചിനും തോന്നുന്നുണ്ടെങ്കില്‍ വിരമിക്കാന്‍ തയ്യാറാണ്. ടീമിന് ഒരു ബാധ്യതയായി തുടരാന്‍ താല്‍പ്പര്യമില്ലെന്നും മാത്യൂസ് വിശദീകരിക്കുന്നു.

Story first published: Monday, September 24, 2018, 16:23 [IST]
Other articles published on Sep 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+