ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി, ഇപ്പോള്‍ ടീമിലുമില്ല!! മാത്യൂസിനെ ശ്രീലങ്ക ഒഴിവാക്കി
കൊളംബോ: ശ്രീലങ്കന്‍ ഏകദിന ടീമില്‍ നിന്നും മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസിനെ ഒഴിവാക്കി. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നാണ് താരം തഴയപ്പെട്ടത്. ഏഷ്യാ കപ്പില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന മാത്യൂസിനെയാണ് തൊട്ടടുത്ത പരമ്പരയില്‍ ലങ്ക ടീമില്‍ പോലും ഉള്‍പ്പെടുത്താതിരുന്നത്.

അഞ്ചു തവണ ഏഷ്യാ കപ്പ് ജേതാക്കളായ ലങ്ക ഇത്തവണ ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു. ഗ്രൂപ്പുഘട്ടത്തിലെ രണ്ടു മല്‍സരങ്ങളിലും തോറ്റാണ് ലങ്ക നാണംകെട്ട് മടങ്ങിയത്. ഇതിനു പിന്നാലെ മാത്യൂസിനെ നായകസ്ഥാനത്തു നിന്നും നീക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ വിമര്‍ശനവുമായി മാത്യൂസ് രംഗത്തു വരികയും ചെയ്തു. ടീമിന്റെ പരാജയത്തില്‍ തന്നെ മാത്രം കരുവാക്കുന്നുവെന്നായിരുന്നു താരത്തി്‌ന്റെ ആരോപണം.
പൂര്‍ണ ഫിറ്റ്‌നസ് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മാത്യൂസിനെ ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പരയില്‍ നിന്നും തഴഞ്ഞത്. എന്നാല്‍ തനിക്കു ഫിറ്റ്‌നസ് തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് താരം സെലക്റ്റര്‍മാരോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications