Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാത്യൂസിന് ഇരട്ട സെഞ്ച്വറി; സിംബാബ്‌വെയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് ലീഡ്

ഹരാരെ: സിംബാബ് വെയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. സിംബാബ്‌വെയുടെ 358 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 515 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ 157 റണ്‍സെന്ന ലീഡും ശ്രീലങ്ക നേടി. ഇരട്ട സെഞ്ച്വറി നേടിയ ഏഞ്ചലോ മാത്യൂസിന്റെ (200*)ബാറ്റിങ്ങാണ് ശ്രീലങ്കയെ രക്ഷിച്ചത്. ലീഡ് വഴങ്ങി മറുപപടിക്കിറങ്ങിയ സിംബാബ്‌വെ നാലാം ദിനം കളി പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 30 റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റ് ശേഷിക്കെ ശ്രീലങ്കയേക്കാള്‍ 127 റണ്‍സിന് പിന്നിലാണ് സിംബാബ്‌വെ.

ധനഞ്ജയ് ഡി സില്‍വ (63), നിരോഷന്‍ ഡിക്വെല്ല (63) എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ടീമിന് കരുത്തായി. 468 പന്തുകള്‍ നേരിട്ട് 16 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് മാത്യൂസിന്റെ ഇരട്ട സെഞ്ച്വറി.കുശാല്‍ മെന്‍ഡിസും(80) തിളങ്ങി. സിംബാബ് വെയ്ക്കുവേണ്ടി സിക്കന്തര്‍ റാസയും വിക്ടര്‍ നയൂച്ചിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സീന്‍ വില്യംസ് രണ്ടും ട്രിപ്പാനോ ഒരു വിക്കറ്റും സ്വന്തമാക്കി.

angelomathews

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വയെ തുണച്ചത് ക്രയ്ഗ് എര്‍വിന്‍, കസൂസ (63), മസ്‌വ്യൂര്‍ (55) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ്. കളി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ സമനില പിടിക്കാനാവും ആതിഥേയരുടെ ശ്രമം.

Story first published: Thursday, January 23, 2020, 8:52 [IST]
Other articles published on Jan 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+