ശ്രീലങ്ക ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു; ചാന്ദിമാല്‍ പുറത്ത്
ലണ്ടന്‍: ദിമുത് കരുണരത്‌നയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിന് പിന്നാലെ ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് തിരിച്ചെത്തിയതും മധ്യനിര ബാറ്റ്‌സ്മാന്‍ ചാന്ദമാല്‍ ടീമിന് പുറത്തായതും പ്രധാന മാറ്റങ്ങളാണ്. ലാഹിരു തിരിമണ്ണി, ജീവന്‍ മെന്‍ഡിസ്, ആവിഷ്‌ക ഫെര്‍ണാണ്ടോ, ജെഫ്രി വാന്‍ഡര്‍സെ, മിലിന്‍ഡ ശ്രീവര്‍ധന എന്നിവരും ടീമിലെത്തിയിട്ടുണ്ട്.

ശ്രീലങ്കയിലെ ആഭ്യന്തര ക്രിക്കറ്റായ സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ഏകദിന ടൂര്‍ണമെന്റില്‍ മാത്യൂസ് മികച്ച പ്രകടനം നടത്തിയിരുന്നു. ഇതാണ് താരത്തെ തിരിച്ചുവിളിക്കാന്‍ ഇടയാക്കിയത്. ആവിഷ്‌ക ഫെര്‍ണാണ്ടോ, തിരിമണ്ണി ഇവരില്‍ ആരെങ്കിലുമായിരിക്കും ക്യാപ്റ്റനൊപ്പം ഓപ്പണറാകുക. 2017 ഡിസംബറിന് ശേഷം ദേശീയ ടീമില്‍ ഏകദിന മത്സരം കളിച്ചിട്ടില്ലാത്ത താരമാണ് തിരിമണ്ണി.
ശ്രീലങ്കയുടെ ടീം: ദിമുത് കരുണരത്‌നെ(ക്യാപ്റ്റന്‍), ആവിഷ്‌ക ഫെര്‍ണാണ്ടോ, ലാഹിരു തിരിമണ്ണി, കുശാല്‍ പെരേര, കുശാന്‍ മെന്‍സിസ്, ധനഞ്ജയ ഡിസെല്‍വ, ജീവന്‍ മെന്‍ഡിസ്, മിലിന്‍ഡ സിരിവര്‍ധനെ, ആഞ്ചലോ മാത്യൂസ്, തിസാര പെരേര, ഇസുരു ഉദന, ലസ്ത് മലിംഗ, സുരംഗ ലക്മല്‍, ജെഫ്രി വാന്‍ഡര്‍സെ, നുവാന്‍ പ്രദീപ്. ഇവരെ കൂടാതെ ഒഷാദ ഫെര്‍ണാണ്ടോ, കസുന്‍ രജിത, വാനിന്ദു ഹാസരംഗ, ആഞ്ചലോ പെരേര എന്നിവരെ സ്റ്റാന്‍ഡ് ബൈ ആയും തെരഞ്ഞെടുത്തു.
Sri Lanka have named their #CWC19 squad! 🇱🇰 pic.twitter.com/TPXM4zNVwH
— Cricket World Cup (@cricketworldcup) April 18, 2019
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications