വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുന്‍ ഇംഗ്ലണ്ട് പരിശീലകനെ സഹ പരിശീലകനാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണ്‍ ഈ മാസം 29ന് ആരംഭിക്കാനിരിക്കെ നിര്‍ണ്ണായക നീക്കവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ്. ടീമിന്റെ സഹ പരിശീലകനായി മുന്‍ ഇംഗ്ലണ്ട് പരിശീലകനും സിംബാബ്‌വെ താരവുമായ ആന്‍ഡി ഫ്‌ളവറിനെയാണ് പഞ്ചാബ് നിയമിച്ചത്. പരിചയസമ്പന്നനായ ഫ്‌ളവറിന്റെ സാന്നിധ്യം ടീമിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് മാനേജ്‌മെന്റ്. സുനില്‍ ജോഷിക്ക് പകരക്കാരനായാണ് ഫ്‌ളവര്‍ എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ജോഷിയെ നിയമിച്ചതോടെയാണ് അദ്ദേഹം പഞ്ചാബിലെ സ്ഥാനം ഒഴിഞ്ഞത്. നിലവിലെ ബിസിസിഐ നിയമപ്രകാരം ഇരട്ടപദവി വഹിക്കുന്നത് തെറ്റാണ്.

പഞ്ചാബിന്റെ സഹപരിശീലകനാകുന്നതില്‍ വലിയധികം സന്തോഷവാനാണെന്നും അനില്‍ കുംബ്ലെയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഫ്‌ളവര്‍ പറഞ്ഞു. സീസണെ പോസിറ്റീവായാണ് കാണുന്നതെന്നും മികച്ച താരങ്ങളാണ് ടീമിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ അനില്‍ കുംബ്ലെയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുഖ്യ പരിശീലകന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള കുംബ്ലെയെത്തിയതോടെ പഞ്ചാബ് നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.ബാറ്റിങ് പരിശീലകനായി വസിം ജാഫറാണ് പഞ്ചാബിനൊപ്പമുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതിഹാസ റെക്കോഡുകളുള്ള ജാഫര്‍ കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനി പരിശീലക റോളില്‍ തിളങ്ങാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

andyflower

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ടീം ഇന്ത്യ റെഡി... ഹാര്‍ദിക്, ധവാന്‍, ഭുവി തിരിച്ചെത്തിഇന്ത്യ vs ദക്ഷിണാഫ്രിക്ക: ടീം ഇന്ത്യ റെഡി... ഹാര്‍ദിക്, ധവാന്‍, ഭുവി തിരിച്ചെത്തി

ബൗളിങ് പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാള്‍ ലാംഗ്വെല്‍റ്റിനെ നിയമിക്കാന്‍ പഞ്ചാബ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. 2015 മുതല്‍ 17വരെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലകനായിരുന്ന ലാംഗ്വെല്‍റ്റ് ബൗളിങ് കോച്ചാകാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യന്‍ താരം കെ എല്‍ രാഹുലാണ് പഞ്ചാബിന്റെ ക്യാപ്റ്റന്‍.അവസാന രണ്ട് സീസണില്‍ ടീമിനെ നയിച്ച രവിചന്ദ്ര അശ്വിന്‍ ടീം വിട്ടതോടെയാണ് രാഹുലിനെത്തേടി നായക പദവിയെത്തിയത്. സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന രാഹുലിന് ഐപിഎല്ലിലും മികച്ച പ്രകടനമാണ് അവകാശപ്പെടാനുള്ളത്.

Story first published: Sunday, March 8, 2020, 17:05 [IST]
Other articles published on Mar 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X