Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാല്‍മുട്ടിന് പരിക്ക്; ആന്‍ഡ്രൂ ടൈ നാല് മാസം പുറത്ത്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ആന്‍ഡ്രൂ ടൈയ്ക്ക് നാല് മാസം വിശ്രമം. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ടൈ ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. പാകിസ്താനും ശ്രീലങ്കയ്ക്കും എതിരായ ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ടൈയും ഇടം നേടിയിരുന്നെങ്കിലും ഒരു മത്സരം മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചത്. പരിശീലനത്തിനിടെ വലത് കാല്‍ മുട്ടിന് പരിക്കേറ്റ ടൈയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ടീം ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടാതെ പരിക്കേറ്റതിനാല്‍ ബിഗ്ബാഷ് ലീഗ് മത്സരങ്ങളും ടൈയ്ക്ക് നഷ്ടമാകും.

andrewtye

32കാരനായ ടൈ വളരെ വൈകിയാണ് ഓസ്‌ട്രേലിയന്‍ ടീമിലെത്തിയത്. ഏഴ് ഏകദിനത്തില്‍ നിന്ന് 57 റണ്‍സും 12 വിക്കറ്റും 26 ട്വന്റി20യില്‍ നിന്ന് 61 റണ്‍സും 37 വിക്കറ്റും അദ്ദേഹം ഓസീസിനൊപ്പം നേടിയിട്ടുണ്ട്. ഇതുവരെ ടെസ്റ്റ് ടീമില്‍ ടൈയ്ക്ക് ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ലയണ്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവര്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 26 ഐപിഎല്ലില്‍ നിന്നായി 39 വിക്കറ്റാണ് ടൈ വീഴ്ത്തിയത്.

Story first published: Saturday, November 2, 2019, 8:21 [IST]
Other articles published on Nov 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+