മദ്യപാനം, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചതി, മങ്കിഗേറ്റ് സൈമണ്ട്‌സിനെ ഇല്ലാതാക്കിയത് ഇങ്ങനെ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് താങ്ങാനാവാത്തൊരു നഷ്ടമാണ് ആന്‍ഡ്രൂ സൈണ്ട്‌സിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. താരത്തിന്റെ വിയോഗം ക്രിക്കറ്റ് ലോകത്തിന് മൊത്തത്തില്‍ നഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ കരിയറും ഇതുപോലെ ദുരന്ത പര്യവസാനമായിരുന്നു സംഭവച്ചിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവം മോശം അധ്യായങ്ങളിലൊന്നായിരുന്നു മങ്കിഗേറ്റ് സ്‌കാന്‍ഡല്‍. ഇതിന് ശേഷമാണ് സൈണ്ട്‌സ് എന്ന പ്രതിഭാധനനായ ഓള്‍റൗണ്ടറുടെ കരിയര്‍ ഇല്ലാതാവുന്നത്. 2007ലെ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലായിരുന്നു സംഭവം നടന്നത്. എന്നാല്‍ മത്സരത്തിന് ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി പോലും അദ്ദേഹം അകലുന്നതാണ് കണ്ടത്.

2007ലെ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം രണ്ട് ഇതിഹാസ ടീമുകള്‍ പോരാട്ടമെന്ന നിലയില്‍ വളരെ പ്രശസ്തമായിരുന്നു. എല്ലാ മത്സരങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. സ്ലെഡ്ജിംഗും, വിവാദങ്ങളും കൊണ്ട് വലിയ ശ്രദ്ധ നേടിയിരുന്നു മത്സരങ്ങള്‍. അതിലൊന്നായിരുന്നു മങ്കിഗേറ്റ് സ്‌കാന്‍ഡല്‍. ഇന്ത്യയുടെ ട്രംപ് കാര്‍ഡായിരുന്ന ഹര്‍ഭജന്‍ സിംഗിനെ തുടരെ പ്രകോപിപ്പിച്ചിരുന്നു ഓസീസ്. ഇതിന് പിന്നാലെ വിവാദവും ഉടലെടുത്തു. സൈമണ്ട്‌സിനെ 'കുരങ്ങന്‍' എന്ന് ഭാജി വിളിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇവര്‍ തമ്മിലുള്ള ചാറ്റ് സ്റ്റംമ്പ് മൈക്രോഫോണിലൂടെ പുറത്ത് കേള്‍ക്കുകയും ചെയ്തു. ഇത് പിന്നീട് വഷളാവുന്നതാണ് കണ്ട്. സച്ചിനും ഓസ്‌ട്രേലിയന്‍ താരങ്ങളും ഇടപെട്ടാണ് ഫീല്‍ഡിലെ രംഗങ്ങള്‍ ശാന്തമാക്കിയത്.

കുരങ്ങന്‍ വിളി മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് ചെയ്തതോടെ രണ്ട് ടീമുകളെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. മത്സരത്തില്‍ സാക്ഷികളായി സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും റിക്കി പോണ്ടിംഗിനെയും വിളിപ്പിച്ചു. ഇരുവരും സ്വന്തം ടീമംഗങ്ങളെയാണ് പിന്തുണച്ചത്. യഥാര്‍ത്ഥത്തില്‍ ഹര്‍ഭജന്‍ തേരി മാ കീ എന്നാണ് പറഞ്ഞത്. എന്നാല്‍ മാ കീ എന്നുള്ളത് മങ്കി എന്നാണ് കേട്ടത് എന്ന അര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ചെയ്തു. എന്നാല്‍ ഈ വിവാദത്തോടെ സൈമണ്ട്‌സിന്റെ കരിയര്‍ അസ്തമിക്കാന്‍ തുടങ്ങിയിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ വിവാദത്തില്‍ യാതൊരു ശിക്ഷയും കിട്ടിയിരുന്നില്ലെന്ന് സൈമണ്ട്‌സ് വിശ്വസിച്ചിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെ ഒരിക്കലും പിന്തുണച്ചില്ല ഈ വിവാദത്തിന്റെ സമയത്ത് എന്ന് സൈമണ്ട്‌സ് പറഞ്ഞിരുന്നു.

ക്രിക്കറ്റ് ഓസ്‌ട്രേലിയയിലും ടീമിലുള്ള വിശ്വാസം സൈമണ്ട്‌സിന് പൂര്‍ണമായും നഷ്ടമായിരുന്നു. പിന്നീട് തീപ്പൊരി ക്രിക്കറ്ററായി സൈമണ്ട്‌സിനെ കളത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ഒറ്റയ്ക്ക് കളി ജയിപ്പിച്ചിരുന്ന താരമായിരുന്നു സൈമണ്ട്‌സ്. മങ്കിഗേറ്റ് വിവാദത്തിന് ശേഷം അതില്‍ നിന്ന് പുറത്തുവരാന്‍ താരത്തിന് കഴിഞ്ഞില്ല. താരത്തിന്റെ ഫോമും ആത്മവിശ്വാസം ഒരുപോലെ നഷ്ടപ്പെട്ടു. ബിസിസിഐ ഈ സംഭവത്തില്‍ കരുത്ത് കാണിച്ചതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന വാദം ശക്തമായിരുന്നു. ഇതിനിടയില്‍ സൈമണ്ട്‌സ് ബലിയാടാക്കപ്പെട്ടു. സൈമണ്ട്‌സിന്റെ ക്രിക്കറ്റിംഗ് കരിയര്‍ ഒരു വര്‍ഷം കൊണ്ടാണ് പിന്നീട് അവസാനിച്ചത്.

ഹര്‍ഭജന്‍ സിംഗിന് മൂന്ന് മത്സരങ്ങളുടെ വിലക്കാണ് ലഭിച്ചത്. എന്നാല്‍ ഇന്ത്യ പരമ്പരയില്‍ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചതോടെ വിലക്ക് പിന്‍വലിക്കുകയായിരുന്നു. ഇത് സൈമണ്ട്‌സിനെ വലിയ രീതിയില്‍ അലട്ടിയിരുന്നു. ഇത് തന്റെ ജീവിതത്തെ തകര്‍ത്തതായി സൈമണ്ട്‌സ് പറഞ്ഞിരുന്നു. എന്റെ വീഴ്ച്ച അവിടെ തുടങ്ങുകയായിരുന്നു. ഒരുപാട് കുടിക്കാന്‍ തുടങ്ങി. കടുത്ത മദ്യപാനത്തെ തുടര്‍ന്ന് എനിക്ക് ചുറ്റുമുണ്ടായിരുന്ന എല്ലാം തകര്‍ന്നുവെന്ന് 2018ല്‍ സൈമണ്ട്‌സ് പറഞ്ഞിരുന്നു. 2009 ജൂണില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അദ്ദേഹത്തിന്റെ കരാര്‍ റദ്ദാക്കി. ടി20 ലോകകപ്പില്‍ നിന്ന് അദ്ദേഹത്തെ നാട്ടിലേക്ക് മടക്കി അയച്ചു. മദ്യപാനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളായിരുന്നു ഇത്. പിന്നീട് കമന്റേറ്ററായിട്ടാണ് സൈമണ്ട്‌സ് തിരിച്ചെത്തിയത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, May 15, 2022, 10:49 [IST]
Other articles published on May 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X