Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ണറെ പൂര്‍ണ ഫിറ്റല്ലെങ്കിലും കളിപ്പിക്കും, സാഹസത്തിന് ഓസീസ് തയ്യാര്‍: മക്‌ഡൊണാള്‍ഡ്

സിഡ്‌നി: ഇന്ത്യക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ ഓസീസ് ടീം നിരാശപ്പെടുത്തുകയാണ്. പ്രതീക്ഷക്കൊത്ത് ഉയരാന്‍ ആതിഥേയരായ ഓസ്‌ട്രേലിയക്ക് കഴിഞ്ഞിട്ടില്ല. ബാറ്റിങ് നിരയുടെ പ്രകടനാണ് പ്രധാന ആശങ്ക സൃഷ്ടിക്കുന്നത്. ആദ്യ ടെസ്റ്റില്‍ വിജയിച്ചെങ്കിലും ബോക്‌സിങ് ഡേ ടെസ്റ്റില്‍ പരാജയപ്പെട്ടു. അതിനാല്‍ത്തന്നെ സിഡ്‌നിയില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഓസ്‌ട്രേലിയ ചിന്തിക്കുന്നില്ല. ഇപ്പോഴിതാ സിഡ്‌നിയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ തിരിച്ചെത്തിക്കാന്‍ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയ.

പൂര്‍ണ്ണ കായിക ക്ഷമതയില്ലെങ്കിലും സിഡ്‌നിയില്‍ ഡേവിഡ് വാര്‍ണറെ കളിപ്പിക്കുമെന്നാണ് ഓസീസ് സഹ പരിശീലകന്‍ ആന്‍ഡ്രേ മക്‌ഡൊണാള്‍ഡ് പറയുന്നത്. പൂര്‍ണ്ണ ഫിറ്റല്ലെങ്കിലും കളിപ്പിക്കുമെന്നും ആ സാഹസത്തിന് ഓസീസ് തയ്യാറാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. മോശം ഫോമിലുള്ള ജോ ബേണ്‍സിനെ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഓസീസ് ഒഴിവാക്കിയിട്ടുണ്ട്. ഓപ്പണറെന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രണ്ട് ടെസ്റ്റിലും ബേണ്‍സ് കാഴ്ചവെച്ചത്.

'അതാണ് മുന്നിലുള്ള പ്രധാന വഴി. അവന്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും ഫിറ്റായിരിക്കില്ല. കാരണം പരിക്കിന് ശേഷമാണ് വരുന്നത്. അവന്‍ 90-95 ശതമാനമെങ്കിലും ഫിറ്റാണെന്ന് തോന്നിയാല്‍ ടീമിലേക്ക് പരിഗണിക്കും. താരങ്ങളും പരിശീലകരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. വാര്‍ണര്‍ കളിക്കാന്‍ തയ്യാറാണെന്നത് ഞങ്ങളെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തയാണ്. അവന്റെ മടങ്ങിവരവില്‍ ഞങ്ങളെല്ലാവരും വളരെ സന്തുഷ്ടരാണ്. മികച്ച ഫോമില്‍ നില്‍ക്കെ പരിക്ക് പിടികൂടുന്നതിലും ദുഖകരമായ മറ്റൊരു കാര്യമില്ല'-മക്‌ഡൊണാള്‍ഡ് പറഞ്ഞു.

andrewmcdonald

ഓപ്പണിങ്ങിലേക്ക് വാര്‍ണര്‍ മടങ്ങിയെത്തിയാല്‍ ഓസ്‌ട്രേലിയക്കത് കൂടുതല്‍ കരുത്ത് പകരും. നിലവില്‍ മികച്ച തുടക്കം ലഭിക്കാത്തതാണ് ഓസ്‌ട്രേലിയക്ക് പ്രധാന തലവേദന ഉയര്‍ത്തുന്നത്. വാര്‍ണര്‍ക്ക് സിഡ്‌നിയില്‍ മികച്ച ബാറ്റിങ് റെക്കോഡുമുണ്ട്. ഈ സാഹചര്യത്തില്‍ വാര്‍ണറുടെ മടങ്ങിവരവ് ഓസീസിന് വലിയ കരുത്ത് നല്‍കും. സ്റ്റീവ് സ്മിത്ത്,മാര്‍നസ് ലാബുഷാനെ എന്നിവര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാനും സാധിക്കും.

ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് സിഡ്‌നി ടെസ്റ്റിന് മുമ്പ് നേരിടുന്നത്. രോഹിത് ശര്‍മ പ്ലേയിങ് ഇലവനിലേക്കെത്തുന്നത് ശുഭകരമായ കാര്യമാണെങ്കിലും ഉമേഷ് യാദവിന്റെ അഭാവം ഇന്ത്യയുടെ സമ്മര്‍ദ്ദം ഉയര്‍ത്തിയേക്കും. ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി എന്നീ സ്റ്റാര്‍ പേസര്‍മാര്‍ നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമില്ലെന്നത് വലിയ തിരിച്ചടി തന്നെയാണ്. ഉമേഷിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍ കളിക്കാനാണ് സാധ്യത കൂടുതല്‍. കെ എല്‍ രാഹുല്‍ മധ്യനിരയിലേക്കെത്താനും സാധ്യതയുണ്ട്.

Story first published: Friday, January 1, 2021, 10:14 [IST]
Other articles published on Jan 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+