ലോകകപ്പില്‍ കേമനാകുക ഐപിഎല്ലില്‍ വന്‍ പരാജയമായ ഈ താരമെന്ന് ഫ്‌ളിന്റോഫ്
ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ടീമുകള്‍ അവസാന മിനുക്കുപണികള്‍ക്കുശേഷം ഇംഗ്ലണ്ടിലേക്ക് വിമാനം കയറാനുള്ള ഒരുക്കത്തിലാണ്. അതിനിടെ ലോകകപ്പിലെ വിജയികളെയും കേമനാകുന്ന കളിക്കാരെയുമൊക്കെ പ്രവചിച്ച് മുന്‍ താരങ്ങളും സജീവമാണ്. മുന്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആന്‍്ഡ്രു ഫ്‌ളിന്റോഫിനും പറയാനുണ്ട് ലോകകപ്പ് വിശേഷങ്ങള്‍.

നാട്ടില്‍ നടക്കുന്ന ലോകകപ്പ് ആയതുകൊണ്ടുതന്നെ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ് ആകും ലോകകപ്പിലെ മികച്ച കളിക്കാരനെന്നാണ് ഫ്‌ളിന്റോഫിന്റെ വിലയിരുത്തല്‍. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങാന്‍ സ്‌റ്റോക്‌സിന് കഴിയുമെന്ന് മുന്‍താരം പറയുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി മോശം പ്രകടനം നടത്തിയ താരംകൂടിയാണ് സ്റ്റോക്‌സ്.
ഏത് പൊസിഷനിലും സ്‌റ്റോക്‌സിന് ബാറ്റ് ചെയ്യാനാകും. ബൗളിങ്ങാകട്ടെ ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ടുവരുന്നു. കളിയുടെ അവസാന നിമിഷംപോലും വഴിതിരിച്ചുവിടാനുള്ള കഴിവ് സ്‌റ്റോക്‌സിനുണ്ടെന്നും ഫ്‌ളിന്റോഫ് വിലയിരുത്തി. 2005ലെ ആഷസ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഫ്‌ളിന്റോഫ് വരാനിരിക്കുന്ന ആഷസിലും ഇംഗ്ലണ്ടിന് സാധ്യത കല്‍പ്പിക്കുന്നു.
ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന് ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. എന്നാല്‍, ഇത്തവണ ഏറ്റവും കരുത്തരായ ടീമുമായാണ് ഇംഗ്ലണ്ടിന്റെ വരവ്. ലോക ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിന് ഇക്കുറി ലോകകപ്പ് നേടാനാകുമെന്നാണ് ഭൂരിഭാഗം പ്രവചനങ്ങളും. സ്വന്തം നാട്ടില്‍ ലോകകപ്പ് നടക്കുന്നതും ഇംഗ്ലണ്ടിന്റെ സാധ്യതകളെ ഇരട്ടിയാക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications