Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ രഹസ്യം പുറത്തുവിട്ട് സിക്‌സര്‍ വീരന്‍ ആന്ദ്രെ റസ്സല്‍

ബെംഗളുരു: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ടീമുകളുടെയെല്ലാം പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍. നാലു മത്സരങ്ങളില്‍ നിന്നും 207 റണ്‍സാണ് റസ്സല്‍ ഇതിനകം വാരിക്കൂട്ടിയത്. കഴിഞ്ഞദിവസം ബെഗംളുരുവിനെതിരെ 13 പന്തില്‍ പുറത്താവാതെ 48 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.

മിന്നും ഫോമില്‍ കളിക്കുന്ന റസ്സലിനാണ് ഇത്തവണ ഏറ്റവും മികച്ച ശരാശരിയും സ്ട്രൈക്ക് റേറ്റും. 103.50 ആണ് ബാറ്റിങ് ശരാശരിയെങ്കില്‍ സ്ട്രൈക്ക് റേറ്റ് 268.83 ആണ്. 22 സിക്സറുകളാണ് അദ്ദേഹം പുതിയ സീസണില്‍ മാത്രം പറത്തിയത്. റോയല്‍ ചാലഞ്ചേഴ്സിനെതിരെ വെള്ളിയാഴ്ച നടന്ന കളിയിലും മിന്നുന്ന പ്രകടനത്തിലൂടെ റസ്സല്‍ കെകെആറിന്റെ വിജയശില്‍പ്പിയായിരുന്നു.

സിക്‌സറുകളാണ് ആയുധം

സിക്‌സറുകളാണ് ആയുധം

ഇപ്പോഴിതാ, തന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സിക്‌സറുകളാണ് തന്റെ ആയുധമെന്ന് റസ്സല്‍ പറഞ്ഞു. എല്ലാ പന്തും സിക്‌സറിനുള്ളതാണെന്നാണ് തന്റെ കണക്കുകൂട്ടല്‍. സിക്‌സറുകള്‍ വളരെയെളുപ്പം റണ്‍നിരക്ക് ഉയര്‍ത്തുന്നതാണ്. വമ്പന്‍ അടികള്‍ ഫാസ്റ്റ് ബൗളര്‍മാരുടെ താളം തെറ്റിക്കും. പ്രത്യേകിച്ചും ചെറിയ ഗ്രൗണ്ടുകളില്‍ അവര്‍ക്കത് കനത്ത സമ്മര്‍ദ്ദമുണ്ടാക്കുമെന്നും റസ്സല്‍ ചൂണ്ടിക്കാട്ടി.

പരാമാവധി സിക്‌സറുകള്‍ അടിക്കുക

പരാമാവധി സിക്‌സറുകള്‍ അടിക്കുക

ഞാന്‍ പരിശീലനം നടത്തുന്നതു തന്നെ ഇത്തരം ഷോട്ടുകള്‍ കളിക്കാനാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ബാറ്റ് ചെയ്യേണ്ടിവന്നാല്‍ എങ്ങിനെ കളിക്കണമെന്ന് മുന്‍കൂട്ടി ധാരണയുണ്ടായിരുന്നു. ഓവറില്‍ 13 റണ്‍സിന് മുകളില്‍ എടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ബാംഗ്ലൂരിനെതിരെ ബാറ്റ് ചെയ്യുമ്പോള്‍ സ്‌കോര്‍ബോര്‍ഡ് പോലും താന്‍ നോക്കിയിരുന്നില്ല. എത്ര റണ്‍സെടുക്കാന്‍ കഴിയുമെന്നായിരുന്നു തന്റെ നോട്ടം. എത്ര സിക്‌സറുകള്‍ അടിക്കാമോ അത്രയും അടിക്കുക. അതായിരുന്നു ലക്ഷ്യമെന്നും താരം പറഞ്ഞു.

ബെംഗളുരുവിനെതിരെ മിന്നുന്ന പ്രകടനം

ബെംഗളുരുവിനെതിരെ മിന്നുന്ന പ്രകടനം

ബാംഗ്ലൂരിനെതിരെ റസ്സല്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ 26 പന്തില്‍ 67 റണ്‍സ് ആയിരുന്നു കെകെആറിന് വേണ്ടിയിരുന്നത്. റസ്സല്‍ വെടിക്കെട്ട് തുടങ്ങിയതോടെ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലായി. ടിം സൗത്തി എറിഞ്ഞ 19-ാം ഓവറില്‍ 29 റണ്‍സ് ആണ് പിറന്നത്. മൂന്ന് സിക്‌സറുകളും ഒരു ഫോറും ആ ഓവറില്‍ പറത്തി. ഐപിഎല്ലിലെ ഏറ്റവും ഗംഭീരമായ ബാറ്റിങ് പ്രദര്‍ശനങ്ങളിലൊന്നാണ് റസ്സല്‍ നടത്തിയത്.

എല്ലാ ഗ്രൗണ്ടും തനിക്ക് വഴങ്ങും

എല്ലാ ഗ്രൗണ്ടും തനിക്ക് വഴങ്ങും

തന്റെ സംബന്ധിച്ച് ഒരു ഗ്രൗണ്ടും അത്ര വെല്ലുവിളിയായി തോന്നിയിട്ടില്ലെന്ന് റസ്സല്‍ വ്യക്തമാക്കി. താഴ്ന്ന ഫുള്‍ ടോസുകളില്‍ ഷോട്ടുകള്‍ കളിക്കുക എളുപ്പമല്ല. കൈകളും കണ്ണും തമ്മിലുള്ള ഏകോപനമാണ് തന്നെ ഇത് മറികടക്കാന്‍ സഹായിക്കുന്നതെന്നും റസ്സല്‍ പറഞ്ഞു. ടി20 മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് കളി മാറാന്‍ ഒരൊറ്റ ഓവര്‍ മാത്രം മതിയെന്നതാണെന്നും റസ്സല്‍ ചൂണ്ടിക്കാട്ടി.


Story first published: Saturday, April 6, 2019, 17:01 [IST]
Other articles published on Apr 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+