വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരീബിയയില്‍ ആഞ്ഞടിച്ച് റസ്സല്‍ കൊടുങ്കാറ്റ്... ഹാട്രിക് പിന്നാലെ 40 പന്തില്‍ സെഞ്ച്വറി!! അവിശ്വസനീയം

കരീബിയന്‍ പ്രീമിയര്‍ ലീഗിലായിരുന്നു റസ്സലിന്റെ മാസ്മരിക പ്രകടനം

അവിശ്വസനീയ പ്രകടനം നടത്തി ആന്ദ്രേ റസ്സൽ | Oneindia Malayalam

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു കാര്യമായി മുഖവുര ആവശ്യമില്ലാത്ത താരാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരമായ ആന്ദ്രെ റസ്സല്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തെ ഇന്ത്യന്‍ ആരാധകര്‍ക്കും പ്രിയങ്കരനാക്കി മാറ്റിയത്.

ഇംഗ്ലണ്ടില്‍ കോലിയുടെ വിജയരഹസ്യം... ഗവാസ്‌കര്‍ അതു കണ്ടെത്തി!! പന്തിനെ കളിപ്പിക്കണമെന്ന് ഇതിഹാസംഇംഗ്ലണ്ടില്‍ കോലിയുടെ വിജയരഹസ്യം... ഗവാസ്‌കര്‍ അതു കണ്ടെത്തി!! പന്തിനെ കളിപ്പിക്കണമെന്ന് ഇതിഹാസം

അര്‍ജന്റീനയ്ക്കു മാത്രമല്ല, ഇനി ബാഴ്‌സയ്ക്കും മെസ്സി പടനായകന്‍... ആദ്യ പോര് ഫൈനല്‍ തന്നെ!! അര്‍ജന്റീനയ്ക്കു മാത്രമല്ല, ഇനി ബാഴ്‌സയ്ക്കും മെസ്സി പടനായകന്‍... ആദ്യ പോര് ഫൈനല്‍ തന്നെ!!

ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വിന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) അവിശ്വസനീയ പ്രകടനമാണ് കഴിഞ്ഞ മല്‍സരത്തില്‍ റസ്സല്‍ കാഴ്ചവച്ചത്. ആദ്യം ബൗളിങില്‍ ഹാട്രിക് കണ്ടെത്തിയ താരം പിന്നീട് ബാറ്റിങില്‍ അതിവേഗ സെഞ്ച്വറിയും തികച്ചിരുന്നു.

 അവിശ്വസനീയ പ്രകടനം

അവിശ്വസനീയ പ്രകടനം

സിപിഎല്ലിലെ മൂന്നാമത്തെ കളിയില്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനെതിരേ ജമൈക്ക ടല്ലാവാസിനു വേണ്ടിയായിരുന്നു റസ്സലിന്റെ അവിശ്വസനീയ പ്രകടനം. കളിയില്‍ തന്റെ ടീം തോല്‍വിയുടെ വക്കില്‍ നില്‍ക്കവെ റസ്സല്‍ നടത്തിയ ബാറ്റിങ് വെടിക്കെട്ട് കളിയുടെ ഗതി തന്നെ മാറ്റുകയായിരുന്നു. താരത്തിന്റെ വണ്‍മാന്‍ ഷോയുടെ മികവില്‍ മല്‍സരത്തില്‍ നാലു വിക്കറ്റിന് ടല്ലാവസ് ജയിച്ചുകയറുകയും ചെയ്തു.

 നൈറ്റ്‌റൈഡേഴ്‌സിന് മികച്ച സ്‌കോര്‍

നൈറ്റ്‌റൈഡേഴ്‌സിന് മികച്ച സ്‌കോര്‍

ആദ്യം ബാറ്റ് ചെയ്ത നൈറ്റ്‌റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 223 റണ്‍സെന്ന വിജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ാേകളിന്‍ മണ്‍റോയുടെയും (61) ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെയും (56) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് അവരെ വന്‍ സ്‌കോറിലെത്തിച്ചത്. ക്രിസ് ലിന്‍ 46ഉം ഡ്വ്വയ്ന്‍ ബ്രാവോ 29ഉം റണ്‍സ് നേടി.

റസ്സലിന്റെ ഹാട്രിക്ക്

റസ്സലിന്റെ ഹാട്രിക്ക്

നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു റസ്സലിന്റെ ഹാട്രിക് നേട്ടം. 20ാം ഓവറിലെ രണ്ടാമതാതെ രന്തില്‍ അപകടകാരിയായ മക്കുല്ലത്തെ പവലിന്റെ കൈകളിലെത്തിച്ചാണ് റസ്സല്‍ തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ദേശീയ ടീമില്‍ തന്റെ സഹതാരമായ ബ്രാവോയെ റസ്സല്‍ ബൗള്‍ഡാക്കി. നാലാം പന്തില്‍ വിന്‍ഡീസ് ടീമിലെ മറ്റൊരു സഹതാരമായ ദിനേഷ് രാംദിനെ ഗോള്‍ഡന്‍ ഡെക്കാക്കി റസ്സല്‍ ഹാട്രിക് തികയ്ക്കുകയായിരുന്നു. പക്ഷെ അപ്പോഴേക്കും നൈറ്റ്‌റൈഡേഴ്‌സിന്റെ സ്‌കോര്‍ 200 കടന്നിരുന്നു.

തകര്‍പ്പന്‍ ഇന്നിങ്‌സ്

224 റണ്‍സെന്ന വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ടല്ലാവാസിന്റെ തുടക്കം ദയനീയമായിരുന്നു. ടീം സ്‌കോര്‍ 41 റണ്‍സായപ്പോഴേക്കും അഞ്ച് മുന്‍നിര വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ആറോവറില്‍ അഞ്ചിന് 41 റണ്‍സെന്ന നിലയില്‍ പതറിയ ടല്ലാവാസിന് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നാണ് ആരാധകര്‍ കരുതിയത്.
എന്നാല്‍ റസ്സല്‍ രണ്ടും കല്‍പ്പിച്ച് തന്നെയായിരുന്നു. വെറും 49 പന്തില്‍ പുറത്താവാതെ 121 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 13 സിക്‌സറുകളും ആറ് ബൗണ്ടറിയും ഇതിലുള്‍പ്പെട്ടിരുന്നു. റസ്സലിന്റെ മിന്നല്‍ ബാറ്റിങിന്റെ കരുത്തില്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കെ ആറു വിക്കറ്റിന് ടല്ലാവാസ് ലക്ഷ്യത്തിലെത്തി.

Story first published: Saturday, August 11, 2018, 13:21 [IST]
Other articles published on Aug 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X