Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇങ്ങനെ കളിച്ചിട്ട് കാര്യമില്ല!! ടീമിന് തന്ത്രം ഉപദേശിച്ച് റസ്സല്‍... പൊസിഷന്‍ മാറണം

KKRന് തുടർച്ചയായ നാലാം പരാജയം | Oneindia Malayalam

കൊല്‍ക്കത്ത: ഐപിഎല്ലില്‍ മികച്ച തുടക്കത്തിനു ശേഷം തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ട് പതറുകയാണ് മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് കെകെആര്‍. ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ടായിരുന്ന കെകെആര്‍ പിന്നീട് തുടര്‍ തോല്‍വികളിലേക്കു വീഴുകയായിരുന്നു. ആര്‍സിബിക്കെതിരേ വെള്ളിയാഴ്ച നടന്ന മല്‍സരത്തില്‍ കെകെആര്‍ പൊരുതിത്തോറ്റിരുന്നു. ലീഗില്‍ കെകെആറിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു ഇത്.

വിന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സല്‍ ഈ മല്‍സരത്തിലും വെടിക്കെട്ട് ഇന്നിങ്‌സ് കളിച്ചെങ്കിലും ടീമിനെ രക്ഷിക്കാനായിരുന്നില്ല. 25 പന്തില്‍ നിന്നും ഒമ്പതു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം 65 റണ്‍സാണ് താരം വാരിക്കൂട്ടിയത്.

ബാറ്റിങ് പൊസിഷന്‍ മാറണം

ബാറ്റിങ് പൊസിഷന്‍ മാറണം

ആര്‍സിബിക്കെതിരേ ആറാമനായാണ് റസ്സല്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. തന്റെ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. വലിയ സ്‌കോറുകള്‍ കെകെആര്‍ പിന്തുടരുന്ന മല്‍സരങ്ങളില്‍ നാലാമനായി തന്നെ ക്രീസിലിറക്കണമെന്ന് റസ്സല്‍ പറയുന്നു.
ആര്‍സിബിക്കെതിരേ 214 റണ്‍സിന്റെ വിജയലക്ഷ്യമാണ് കെകെആര്‍ പിന്തുടര്‍ന്നത്. എന്നാല്‍ അഞ്ചു വിക്കറ്റിന് 203 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. റസ്സലിനെക്കൂടാതെ നിതീഷ് റാണയും (85*) കെകെആര്‍ നിരയില്‍ പൊരുതി നോക്കിയിരുന്നു.

മികച്ച ബൗളര്‍മാരെ പരീക്ഷിക്കും

മികച്ച ബൗളര്‍മാരെ പരീക്ഷിക്കും

ആര്‍സിബിക്കെതിരേ താന്‍ നാലാമനായി ക്രീസിലിറങ്ങിയിരുന്നെങ്കില്‍ ക്യാപ്റ്റന്‍ വിരാട് കോലി ഏറ്റവും മികച്ച ബൗളര്‍മാരെക്കൊണ്ട് പന്തെറിയിക്കുമായിരുന്നു. അപ്പോള്‍ കളിയുടെ അവസാനത്തേക്ക് മികച്ച ബൗളര്‍മാര്‍ക്കു ഓവറുകള്‍ കുറയുകയും ചെയ്യും.
അങ്ങനെ വരുമ്പോള്‍ താന്‍ 25 പന്തില്‍ 65 റണ്‍സെടുത്താല്‍ അതു ടീമിന് കൂടുതല്‍ ഉപകാരപ്പെടുകയും ചെയ്യും. അവസാന ഓവറുകളില്‍ മികച്ച ബൗളര്‍മാരല്ല എറിയുന്നതെങ്കില്‍ ടീമിന് റണ്‍സെടുക്കുക കൂടുതല്‍ എളുപ്പമാവുമെന്നും റസ്സല്‍ ചൂണ്ടിക്കാട്ടി. കെകെആറിന് ജയിക്കാന്‍ 49 പന്തില്‍ 135 റണ്‍സ് വേണമെന്നിരിക്കെയാണ് റസ്സല്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. നിതീഷ് റാണയ്‌ക്കൊപ്പം ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ എട്ട് ഓവറില്‍ നിന്നും 118 റണ്‍സ് റസ്സല്‍ അടിച്ചെടുക്കുകയും ചെയ്തു.

ടീം മോശം അവസ്ഥയില്‍

ടീം മോശം അവസ്ഥയില്‍

214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ മോശം അവസ്ഥയില്‍ നില്‍ക്കെയാണ് താന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയതെന്നു റസ്സല്‍ പറഞ്ഞു. ഈ സീസണില്‍ ഇതിനു മുമ്പും സമാനമായ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു ടീമെന്ന നിലയില്‍ ആര്‍സിബിക്കെതിരായ കളിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ തങ്ങള്‍ ശ്രമിക്കണം. 214 റണ്‍സെന്നത് പിന്തുടര്‍ന്നു നേടാവുന്ന സ്‌കോര്‍ തന്നെയായിരുന്നു. വെറും 10 റണ്‍സിനാണ് ടീം തോറ്റത്. രണ്ടു ഷോട്ടുകള്‍ കൂടി കളിച്ചിരുന്നെങ്കില്‍ കെകെആര്‍ ജയിക്കുമായിരുന്നു. ഇത്തരം മല്‍സരങ്ങളിലാണ് തന്നെ നാലാമനായി ഇറക്കിയാല്‍ കെകെആറിനു മുന്‍തൂക്കം ലഭിക്കുകയെന്നും റസ്സല്‍ വിശദമാക്കി.

Story first published: Saturday, April 20, 2019, 12:48 [IST]
Other articles published on Apr 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+